75 കോടി രൂപയുടെ അഴിമതി നടത്തിയ പേരില്‍ മുന്‍മന്ത്രി അടൂര്‍ പ്രകാശിനെതിരെ വിജിലന്‍സ് അന്വേഷണം

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് സംസ്ഥാനമൊട്ടാകെ ചിലവഴിക്കാന്‍ വകയിരുത്തിയ തുകയുടെ ഭൂരി ഭാഗം സ്വന്തം മണ്ഡലത്തില്‍ വിനിയോഗിച്ചെന്നും, ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചു നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ 75 കോടി രൂപയുടെ അഴിമതി നടത്തിയെന്നുള്ള പരാതിയിന്‍മേല്‍ മുന്‍മന്ത്രി അടൂര്‍ പ്രകാശിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു.
സംസ്ഥാനത്തൊട്ടാകെ ചിലവഴിക്കാന്‍ വകയിരുത്തിയിട്ടുള്ള തുക മന്ത്രി തന്റെ സ്വന്തം മണ്ഡലത്തിലാണ് കൂടുതലും ചിലവഴിച്ചത്. അടൂര്‍പ്രകാശ് അധികാരമേറ്റെടുത്തതിന് ശേഷമുള്ള മൂന്നു വര്‍ഷങ്ങളിലാണ് അഴിമതി നടന്നിട്ടുള്ളതെന്നു പരാതിയില്‍ പറയുന്നു. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ നോമിനികളെ വച്ച് പദ്ധതിക്കു വകയിരുത്തിയിട്ടുള്ള തുകയുടെ ആറു ശതമാനം മന്ത്രി പോക്കറ്റിലാക്കിയിരുന്നു. വകയിരുത്തിയ തുകയുടെ തുച്ഛ ഭാഗം മാത്രം ചിലവഴിക്കുകയും ബാക്കി തുക നോമിനികളും പങ്കിട്ടെടുക്കുകയായിരുന്നു. അനുവദിച്ച തുകയുടെ ഭൂരി ഭാഗവും വീതം വച്ചതിനാല്‍ പദ്ധതികള്‍ പലതും പാതി വഴിയില്‍ ഉപേക്ഷിച്ച നിലയിലുമാണ്.
കോന്നി സ്വദേശി തെളിവുകള്‍ സഹിതം നല്‍കിയ പരാതിയില്‍, മുന്‍മന്ത്രി കോന്നി നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലെ 170 ഓളം വാര്‍ഡുകളിലായിട്ടാണ് ഈ തുക ചിലവഴിച്ചതെന്നു പറയുന്നു. ഓരോ വാര്‍ഡിനും അഞ്ചു ലക്ഷം രൂപ വരെ ദുരിതാശ്വാസത്തിനായി രണ്ടും മൂന്നും തവണകളിലായി അനുവദിക്കുകയായിരുന്നു. ഇത്തരത്തില്‍ ഒരു പഞ്ചായത്തിന് ലഭിച്ചത് വര്‍ഷത്തില്‍ അറുപതു ലക്ഷം രൂപ വരെ. നിയജകമണ്ഡലത്തില്‍ പ്രതിവര്‍ഷം മുഴുവന്‍ പഞ്ചായത്തുകളിലേക്കും അനുവദിച്ചത് 8.75 കോടി രൂപ. മൂന്നു തവണകളിലായി മൂന്നു വര്‍ഷം ഇതേ തുക ദുരിതാശ്വാസത്തിനായി അനുവദിച്ചു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതനുസരിച്ചു നോക്കിയാല്‍ മൂന്നു വര്‍ഷം കൊണ്ട് 75 കോടി രൂപ അനുവദിച്ചു. ഈ തുകയുടെ ആറു ശതമാനം മന്ത്രി കൈക്കലാക്കി എന്നാണ് പരാതിയില്‍ ഉള്‍പ്പെടുന്നത്. അഞ്ചു ലക്ഷം രൂപയ്ക്കുള്ള ആറു ശതമാനമനുസരിച് 75 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നു മന്ത്രി നാലര കോടിയിലധികം രൂപ മന്ത്രി കൈപ്പറ്റിയെന്നുമാണ് വിജിലന്‍സ് ഡയറക്ടര്‍ക്കു ലഭിച്ച പരാതിയില്‍ ഉള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























