ജോസ് കെ മാണിക്കെതിരെ സരിത ഉന്നയിച്ച ആരോപണം വ്യാജം... മണ്ഡലത്തില്‍ പരിപാടിക്ക് ക്ഷണിക്കാന്‍ ഒരു തവണ സരിതയുടെ ഫോണില്‍ നിന്നും വിളിച്ചതായി മാത്രം രേഖ

സരിതയുടെ ആരോപണങ്ങളെല്ലാം പൊളിയുന്നു. രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ പടച്ചുവിട്ട ആരോപണങ്ങള്‍ പലതും പണം കൈക്കലാക്കാന്‍ നടത്തിയ തട്ടിപ്പുകള്‍ മാത്രമെന്നാണ് പുറത്തുവരുന്നത്. കെ സി വേണുഗോപാലിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് പലവട്ടം ആരോപിച്ചിരുന്നു സരിത എന്നാല്‍ ചില ഫോണ്‍രേഖകള്‍ മാത്രമേ ഉള്ളൂ എന്ന് കമ്മീഷന്‍ തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. സോളാര്‍ കേസ് പ്രതികളായ സരിത എസ്. നായരെയും ബിജു രാധാകൃഷ്ണനെയും പരിചയമില്ലെന്നു ജോസ് കെ. മാണി എംപി. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ മുമ്പാകെ മൊഴി നല്‍കി. ടീം സോളാര്‍ കമ്പനിയെപ്പറ്റി കേട്ടിട്ടില്ല. ആ കമ്പനിയുടെ ഡയറക്ടറായ ബിജു രാധാകൃഷ്ണനെകാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ജോസ് കെ.മാണി വ്യക്തമാക്കി.
സരിതയുടെ സ്ത്രീത്വത്തെ അപമാനിച്ചെന്നുള്ള മുന്‍ ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ മൊഴി വസ്തുതാവിരുദ്ധവും കളവുമാണ്. സരിത ജയിലില്‍വച്ചെഴുതിയ കത്തില്‍ തന്റെ പേര് ഉണ്ടായിരുന്നെന്ന ജോര്‍ജിന്റെ മൊഴിയും അദ്ദേഹം നിഷേധിച്ചു. സരിതയുടെ ഫോണില്‍ നിന്നും ജോസ് കെ മാണിയെ ആറു തവണ മാത്രമേ വിളിച്ചിട്ടുള്ളൂവെന്നാണ് കമ്മീഷന് ലഭിച്ച ഫോണ്‍ രേഖകളിലുമുള്ളത്. ജോസ് കെ. മാണി സരിതയുമായി 2012 ജനുവരി 25 മുതല്‍ 2013 ഫെബ്രുവരി രണ്ടുവരെ ആറുതവണ ഫോണില്‍ സംഭാഷണം നടത്തിയതായി കമീഷന്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഒരു ചടങ്ങിന് ക്ഷണിക്കാനായിരുന്നു ഈ വിളികളെന്ന നിലപാടിലാണ് ജോസ് കെ മാണി. അതിന് ശേഷം വിളികളൊന്നും വരാത്തതുകൊണ്ട് തന്നെ ജോസ് കെ മാണിയ്‌ക്കെതിരായ ആരോപണം കമ്മീഷന്‍ തള്ളിക്കളയുമെന്നാണ് സൂചന.
മുഖ്യമന്ത്രിയും സരിതയും അടുത്തിടപഴകുന്ന ദൃശ്യങ്ങളുണ്ട്;
കോയമ്പത്തൂരില്‍ നിന്ന് സിഡി മാറ്റിയത് തമ്പാനൂര്‍ രവിയുമായി ചേര്‍ന്ന്; കോഴിക്കോട് കോടതിയില്‍ ബിജു രാധാകൃഷ്ണന്‍ നല്‍കിയ കത്തിലെ വിവരങ്ങള്‍
ടീം സോളാറിനെ എം.എന്‍.ആര്‍.ഇ, അനര്‍ട്ട് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി സരിത തന്നെ ഉപയോഗപ്പെടുത്തിയെന്ന ജോര്‍ജിന്റെ മൊഴിയും ശരിയല്ലെന്ന് ജോസ് കെ മാണി വിശദീകരിച്ചു. സരിത ഡല്‍ഹിയില്‍ എത്തുമ്പോള്‍ തന്റെ കൂടെയാണ് താമസിക്കാറുള്ളതെന്ന ആരോപണവും കള്ളമാണ്. ടീം സോളാര്‍ കമ്പനിയെപ്പറ്റി കേട്ടിട്ടില്ല. ലക്ഷ്മി നായരെന്ന പേരില്‍ ഒരു സ്ത്രീ അവരുടെ സോളാര്‍ ബിസിനസുമായി ബന്ധപ്പെട്ട് ഒരു സ്ഥാപനം തന്റെ നിയോജകമണ്ഡലത്തിലെ കടുത്തുരുത്തി ഭാഗത്ത് സ്ഥാപിക്കുന്നെന്നും ഉദ്ഘാടനം നിര്‍വഹിക്കണമെന്നും ആവശ്യപ്പെട്ട് തന്റെ കോട്ടയം ഓഫിസില്‍ വന്നിരുന്നു.
എന്നാല്‍, താന്‍ അസൗകര്യം അറിയിച്ചു. അതിനുശേഷം അവരെ കണ്ടിട്ടില്ല. ഫോണിലൂടെയോ അല്ലാതയോ ഒരു ആവശ്യവും അവര്‍ ഉന്നയിച്ചിട്ടില്ല. താന്‍ അവരെ ഫോണ്‍ ചെയ്യുകയോ എസ്.എം.എസ് അയക്കുകയോ ചെയ്തിട്ടില്ല. സരിതയുമായി ഔദ്യോഗികമോ അല്ലാതെയോ ഒരു ബന്ധവുമില്ല. ടീം സോളാറിനെയോ ഡയറക്ടര്‍മാരായ ബിജു രാധാകൃഷ്ണന്‍, സരിത എന്നിവരെയോ സംബന്ധിച്ച് താനുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാല്‍ അന്വേഷിച്ചിരുന്നില്ലെന്നും ജോസ് കെ. മാണി മൊഴിനല്‍കി.
സരിതയുടെ കത്തിന്റെ നിജസ്ഥിതിയെപ്പറ്റി അറിയാത്തതിനാല്‍ അവര്‍ക്കെതിരേ നിയമനടപടിയുമായി പോയിട്ടില്ലെന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























