മലയാളി വീട്ടമ്മയുടെ വാര്‍ത്ത പ്രസിദ്ധീകരിച്ച് ബ്രിട്ടനിലെ പ്രമുഖ മാദ്ധ്യമങ്ങള്‍....വടകരയിലെ 76കാരിയായ മീനാക്ഷിയമ്മയുടെ മെയ് അഭ്യാസം ആഘോഷമാക്കി ലോകമാദ്ധ്യമങ്ങള്‍

കള്ളച്ചുവടുമായി വരുന്ന എതിരാളിയെ മലത്തിയടിക്കുന്ന ശൗര്യം...ഉറച്ച കാല്‍വെപ്പ..് മനസ്സിലും ശരീരത്തിലും ചടുല നീക്കം..അങ്ങനെ കടത്തനാടന്‍ കളരിപ്പെരുമ ഒരിക്കല്‍ കൂടി ലോകത്തിന്റെ നെറുകയിലേക്ക് എത്തിയിരിക്കുകയാണ് കളരിപ്പയറ്റിനെ ജീവശ്വാസമാക്കിയ വടകര സ്വദേശി മീനാക്ഷയമ്മയിലൂടെ. അങ്കം വെട്ടും പുത്തൂരും വീടും ആരോമലും പ്രസിദ്ധമായ കളരിപ്പയറ്റിലെ പുതുരക്തം. കളരിപ്പയറ്റില്‍ എതിരാളിയെ വീഴ്ത്തുന്ന കടത്തനാട്ടിലെ പുതുത്തന്‍ ചുവടവുമായി കൈയ്യടി നേടുന്ന 76 കാരിയായ ഈ സ്ത്രീയുടെ മെയ് അഭ്യാസത്തെ പുകഴ്ത്തി ബ്രിട്ടനിലെ പ്രമുഖ പത്രങ്ങളാണ് ചിത്രങ്ങള്‍ സഹിതമുള്ള വാര്‍ത്ത നല്‍കി ആഘോഷമാക്കിയിരിക്കുന്നത്.
തന്റെ പകുതി മാത്രം പ്രായമുള്ള യുവാവിനെ കളരിപ്പയറ്റില്‍ വീഴ്ത്തുന്ന മീനാക്ഷിയമ്മയുടെ അതുല്യമായ കഴിവാണ് ഇപ്പോള്‍ ലോകമാകമാനമെത്തിയിരിക്കുന്നത്. ഇതോടെ ഉണ്ണിയാര്‍ച്ചയുടെ ഈ പിന്മുറക്കാരി വടകരയ്ക്ക് മാത്രമല്ല കേരളത്തിനും അതിലുപരി ഇന്ത്യയുടെ ആയോധനപാരമ്പര്യത്തിനാകമാനം അഭിമാനമായി ഉയര്‍ന്നിരിക്കുകയാണ്.
മീനാക്ഷിയമ്മയുടെ മെയ്യഭ്യാസത്തിന്റെ വീഡിയോയും ഇപ്പോള്‍ ലോകമാകമാനം വൈറലാവുകയാണ്.തന്റെ പത്താംവയസ് മുതലാണ് മീനാക്ഷിയമ്മ കളരിപ്പയറ്റ് അഭ്യസിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഈ പ്രായത്തിലും ഈ ആയോധനകലയില്‍ താന്‍ ശക്തയായി നിലകൊള്ളുന്നുവെന്നും തന്റെ ചുവടുകള്‍ക്ക് പിഴവ് പറ്റില്ലെന്നും തെളിയിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്.മീനാക്ഷിയമ്മയുടെ അഭ്യാസം കാണാന്‍ നിരവധി പേര്‍ എത്തുന്നുമുണ്ടെന്നും ബ്രിട്ടീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























