ആത്മകഥ എഴുതുന്നു... പുതിയ കച്ചവട തന്ത്രവുമായി സോളാര്‍ സരിത

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയതാണു സരിതയുടെ വാക്കുകള്‍. അടുത്ത കാലത്തെങ്ങും ഇത്രയും കോളിളക്കം സൃഷ്ട്ടിച്ച സ്ത്രീ കഥാപാത്രം ഉണ്ടായിട്ടില്ല എന്ന തന്നെ പറയാം. സരിത എസ് നായര്‍ എന്തു പറഞ്ഞാലും അതു വിവാദമാണ്. അപ്പോള്‍ ആത്മകഥ എഴുതിയലോ? സോളാര്‍ വിവാദത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കി കൊണ്ട് സരിത എസ് നായര്‍ ആത്മകഥ എഴുതുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. തന്നെ ചതിച്ച നേതാക്കന്‍മാര്‍ മുതല്‍ സകലരെക്കുറിച്ചും എഴുതുമെന്നാണ് സൂചന.
സോളാര്‍ പാനല്‍ സ്ഥാപിക്കാം എന്ന പേരില്‍ പണം വാങ്ങി പറ്റിച്ച കേസില്‍ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരായപ്പോഴാണു സരിത ഇക്കാര്യം പറഞ്ഞത്. വൈകാതെ തന്റെ ആത്മകഥ പുറത്തിറങ്ങും എന്ന് സരിത പറഞ്ഞു. എന്നാല്‍ ഇതു മലയാളത്തില മാത്രമായിരിക്കില്ല മറ്റു ഭാഷകളിലും ഉണ്ടായിരിക്കും.
ആത്മകഥ തമിഴില്‍ പ്രസിദ്ധീകരിക്കണം എന്നു പലരും ആവശ്യപ്പെട്ടതായി പറയുന്നു. എന്തായാലും സോളര്‍ അഴിമതി സരിതയുടെ ആത്മകഥയലൂടെ ചുരുളഴിയുമെന്ന പ്രതിക്ഷയിലാണു പലരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























