കൊച്ചി-മധുര ദേശീയപാതയിലെ കുണ്ടന്നൂര്‍ പാലത്തിലെ ടോള്‍ പിരിവ് അവസാനിപ്പിച്ചു കൊണ്ട് കോടതി വിധി

കരാര്‍പ്രകാരമുള്ള അവകാശം ജൂണ്‍ 30ന് അവസാനിച്ച സാഹചര്യത്തില്‍ മധുര-കൊച്ചി ദേശീയപാതയിലെ മരട് -കുണ്ടന്നൂര്‍ പാലത്തിലെ ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞു. കരാര്‍ കാലാവധി അവസാനിച്ചിട്ടും ടോള്‍ പിരിക്കുന്നതിനെതിരെ ടോള്‍ വിരുദ്ധ സമരസമിതി അഡ്വ. ടി.കെ. വിപിന്‍ദാസ് മുഖേന നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാര്‍ ആണ് തുടര്‍ന്ന് ടോള്‍ പിരിക്കുന്നത് തടഞ്ഞ് ഉത്തരവിട്ടത്.
ടെണ്ടര്‍ തുകയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പുതിയ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ ജൂണ്‍ ഒന്നു മുതല്‍ ടോള്‍ പിരിക്കാന്‍ ആര്‍ക്കും അവകാശമില്ലാതിരിക്കെ പഴയ കരാറുകാര്‍ അനധികൃത ടോള്‍ പിരിവ് തുടരുന്നതായി ചൂണ്ടിക്കാട്ടി ഹരജിക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. നിര്‍മാണച്ചെലവിന്റെ പല മടങ്ങ് തുക തിരികെ ലഭിച്ച സാഹചര്യത്തില്‍ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























