കളക്ടര്‍ എന്‍.പ്രശാന്തിന് മറുപടിയായി എം.കെ രാഘവന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിന് മറുപടിയായി എം.കെ രാഘവന്‍ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കളക്ടര്‍ പ്രചരിപ്പിക്കുന്നത് പോലെ താന്‍ കരാറുകാര്‍ക്കായല്ല സംസാരിക്കുന്നതെന്ന് എം കെരാഘവന്‍. കരാറുകാരുമായി ബന്ധമുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ കളക്ടറെ വെല്ലുവിളിക്കുന്നു. കളക്ടറുടെ അനുമതി കാത്ത് 32 ബില്ലുകളാണ് കെട്ടികിടക്കുന്നത്.
തന്റെ പദ്ധതികള്‍ കളക്ടര്‍ എന്‍ പ്രശാന്ത് പരിശോധനകള്‍ നടത്തി വൈകിപ്പിക്കുകയാണെന്നും എം.പി ആരോപിക്കുന്നു. താന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ടില്ല, അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്ന കളക്ടര്‍ക്കെതിരെ നിയമസനടപടി സ്വീകരിക്കുമെന്നും എം കെ രാഘവന്‍ എം.പി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























