മോഹന്‍ലാല്‍ കത്തു നല്‍കിയതിന് ശേഷം മുഖ്യമന്ത്രിക്കു ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനറുടെ തുറന്ന കത്ത്

തുറന്നു കത്തുമായി മോഹന്‍ലാല്‍ എത്തിയതിനു പിറകെ പിണറായി വിജയന് മറ്റൊരു തുറന്ന കത്തുമായി വന്നിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍. മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ തുറന്ന കത്തു തന്റെ ഫെയ്സ്ബുക് പ്രൊഫൈലില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നുമുണ്ട്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ഉള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, പൊതുപ്രവര്‍ത്തകര്‍ക്ക് കൂച്ചുവിലങ്ങിടുന്ന ഐ.പി.സി 353 വകുപ്പ് ഭേദഗതി റദ്ദാക്കുക. എന്നതാണ് കത്തിലെ പ്രധാന ഉള്ളടക്കമെങ്കിലും, ഭരണ പക്ഷത്തിരിക്കുന്ന നേതാക്കന്മാരുടെ ഇഷ്ടാനുസരണം അഴിമതി നടത്തുന്നതിന് വേണ്ടി സത്യസന്ധരായ ഉദ്യോഗസ്ഥരെ ഒഴിവാക്കി തങ്ങള്‍ക്കു തോന്നിയത് പോലെ അഴിഞ്ഞാടുന്നതിനു സഹകരിക്കുന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്ന രീതികള്‍ നിലവിലുള്ളതിനെക്കുറിച്ച് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.
അഴിമതി ഇടതു പക്ഷ വലതു പക്ഷ ഭേദമെന്യേ ഉണ്ടായിട്ടുണ്ടെന്നും ഭാവിയില്‍ ജനങ്ങള്‍ അനുഭവിക്കുന്ന അഴിമതി,അവഗണന, കെടുകാര്യസ്ഥത മുതലായവയ്ക്ക് ഏതെങ്കിലും രീതിയില്‍ ഒരുമാറ്റം ഉണ്ടാകണമെന്നും കത്തില്‍ പറയുന്നു. വികസനത്തിന്റെ പേരില്‍ കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ പല കാര്യങ്ങളും ചൂണ്ടിക്കാട്ടുന്നതോടൊപ്പം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 353ആം വകുപ്പ് വകുപ്പ് ജാമ്യമില്ലാത്ത ഒന്നാക്കി മാറ്റിയത് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനേക്കാള്‍ ജനങ്ങളെ ദ്രോഹിക്കുന്നതിനാണ് ലക്ഷ്യം വാക്കുനന്നത്. ഈ ജനവിരുദ്ധ ഭേദഗതി പിന്‍വലിച്ച് അഴിമതി വിരുദ്ധ നയം വ്യക്തമാക്കണമെന്നും കത്തില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























