മന്ത്രിയാക്കാത്തത് ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതിനാലെന്ന വിവാദ പരാമര്‍ശത്തില്‍ ഇഎസ് ബിജിമോള്‍ എംഎല്‍എയ്ക്ക് കാരണംകാണിക്കല്‍ നോട്ടിസ്

ഗോഡ്ഫാദര്‍മാരില്ലാത്തതിനാലാണ് തന്നെ മന്ത്രിയാക്കാത്തതെന്ന വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഇഎസ് ബിജിമോള്‍ എംഎല്‍എയ്ക്ക് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കാന്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനം. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം നടത്തിയത്. ബിജിമോളെ എന്തുകൊണ്ട് മന്ത്രിയാക്കിയില്ലെന്ന ചോദ്യത്തിനാണ് വിവാദത്തിനിടയാക്കിയ മറുപടി നല്‍കിയത്. സംസ്ഥാന കൗണ്‍സില്‍ അംഗമായ ബിജിമോളുടെ പരാമര്‍ശം പാര്‍ട്ടിയെ അവഹേളിക്കുന്നതാണെന്ന വിലയിരുത്തലാണ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഉയര്‍ന്നത്.
പരാമര്‍ശം കടുത്ത അച്ചടക്കവിരുദ്ധമാണെന്നും എക്‌സിക്യൂട്ടീവ് നിരീക്ഷിച്ചു. അടുത്ത സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിനു മുന്‍പ് വിശദീകരണം നല്‍കണം. അതേസമയം, ബിജിമോള്‍ രണ്ടു ദിവസത്തിനകം കാരണംകാണിക്കല്‍ നോട്ടിസ് നല്‍കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പുകാലത്ത് ചിലര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് നേരത്തേ ബിജിമോള്‍ ആരോപണമുന്നയിച്ചിരുന്നു. ഇവര്‍ പാര്‍ട്ടിയിലുള്ളവര്‍ തന്നെയാണെന്ന ഗുരുതര ആരോപണമാണ് ഉന്നയിച്ചിരുന്നത്. തുടര്‍ന്ന് ജില്ലാ കമ്മിറ്റി വിശദീകരണം ചോദിച്ചിരുന്നു. തനിക്ക് അബന്ധം പറ്റിയതാണെന്നു പറഞ്ഞ് അന്ന് ഖേദം പ്രകടിപ്പിക്കുകയാണ് ബിജിമോള്‍ ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























