സ്വാതി കൊല്ലപ്പെട്ടതിന് പിന്നില്‍ പ്രണയ നൈരാശ്യമാണെന്ന് പോലീസ്

ഇന്‍ഫോസിസ് ജീവനക്കാരി സ്വാതി കൊല്ലപ്പെട്ടതിന് പിന്നില്‍ പ്രണയ നൈരാശ്യമാണെന്ന് പോലീസ്. പ്രതി രാം കുമാറിന് സ്വാതിയോട് പ്രണയമുണ്ടായിരുന്നെങ്കിലും തിരിച്ച് പ്രണയിക്കാത്തതാണ് കൊലയ്ക്ക് കാരണമായതായി പ്രതി പറയുന്നത്.
നിരുനല്‍വേലിക്കു സമീപം സെങ്കോട്ടൈ സ്വദേശിയാണ് അറസ്റ്റിലായ രാം കുമാര്‍. ഇയാള്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ബിരുദധാരിയാണ്. മൂന്നു മാസം മുമ്പാണ് ജോലി അന്വേഷിച്ച് ചെന്നൈയിലെത്തുന്നത്.
ചൂളമേടുള്ള സ്വാതിയുടെ വീടിനടുത്തായിരുന്നു ഇയാളുടെ താമസം. ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ താത്കാലിക ജീവനക്കാരനായി ജോലി ചെയ്തുവരികെയായിരുന്നു സ്വാതിയുടെ പിന്നാലെ കൂടിയത്.
ആഴ്ചകളോളം പ്രണയവുമായി ഇയാള്‍ സ്വാതിയെ പിന്തുടര്‍ന്നിരുന്നു. പ്രണയം നിരസിച്ചതോടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞദിവസം പുറത്തുവിട്ട ചിത്രത്തില്‍ നിന്നും പ്രതിയെ സ്വാതിയുടെ സഹയാത്രികന്‍ തിരിച്ചറിഞ്ഞതാണ് പോലീസ് അന്വേഷണത്തിന് വഴിത്തിരിവായതെന്ന് പറയുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ഇപ്പോള്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കുകയാണ് പോലീസ് 
കഴിഞ്ഞ മാസം 24ന് രാവിലെയാണ് ഇന്‍ഫോസിസ് ജീവനക്കാരി ചോളൈമേട് സൗത്ത് ഗംഗൈയമ്മ കോവില്‍ സ്ട്രീറ്റിലെ സ്വാതിയെ നുങ്കംപാക്കം റെയി ല്‍വെ സ്‌റ്റേഷനില്‍ വെട്ടിക്കൊ ലപ്പെടുത്തിയത്. മാരമലൈ നഗറിലുള്ള മഹീന്ദ്ര ടെക് പാര്‍ക്കില്‍ ജോലി ചെയ്യുന്ന സ്വാതി ഓഫീസില്‍ പോകാന്‍ ട്രെയിന്‍ കാത്തുനില്‍ക്കെയായിരുന്നു സംഭവം. സ്വാതിയും ഒരു യുവാവും തമ്മില്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് വെട്ടിവീഴ്ത്തുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പോലീസ് പ്രതിയുടെതെന്നു കരുത്തുന്ന സിസിടിവി ദൃശ്യവും പുറത്തുവിട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























