മഅ്ദനിക്ക് നാട്ടില്‍ പോകാന്‍ എട്ട് ദിവസത്തെ അനുമതി; തിങ്കളാഴ്ച കേരളത്തിലെത്തും

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് നാട്ടില്‍ പോകാന്‍ എട്ട് ദിവസത്തെ അനുമതി. എന്‍.ഐ.എ വിചാരണകോടതിയാണ് അനുമതി നല്‍കിയത്. തിങ്കളാഴ്ച മഅ്ദനി കേരളത്തിലെത്തും. രോഗിയായ ഉമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതി മഅ്ദനിക്ക് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. എന്നാല്‍ അനുമതി എത്ര ദിവസത്തേക്കെന്ന കാര്യത്തിലെ തീരുമാനം വിചാരണകോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
കര്‍ണാടക പൊലീസിന്റെ കാവലോടെയാണ് മഅ്ദനി കേരളത്തിലെത്തുക. സ്വാധീനമുള്ള രാഷ്ട്രീയ നേതാവായ മഅ്ദനി കേരളത്തില്‍ പോയാല്‍ സാക്ഷികളെ സ്വാധീനിച്ചേക്കുമെന്ന കര്‍ണാടകത്തിന്റെ വാദം തള്ളിയാണ് പരമോന്നത കോടതി അനുമതി നല്‍കിയത്.
ബംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. വിചാരണ കരുതിക്കൂട്ടി നീട്ടിക്കൊണ്ടുപോവുകയാണെന്നും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും കാണിച്ച് മഅ്ദനി നല്‍കിയ അപേക്ഷ ശരിവെച്ച ജസ്റ്റിസ് ബോബ്‌ഡേ, അശോക് ഭൂഷന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച്, വിചാരണകോടതിയില്‍ ദിവസേന ഹാജരാവുന്നതില്‍നിന്നും മഅ്ദനിക്ക് ഇളവുനല്‍കിയിരുന്നു. മഅ്ദനിയുടെ സാന്നിധ്യം ആവശ്യമുള്ള ദിവസങ്ങളില്‍ മാത്രം ഹാജരായാല്‍ മതിയെന്നും എന്നുവേണമെന്ന് വിചാരണകോടതിക്കു തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
കടുത്ത പ്രമേഹരോഗബാധിതനായ മഅ്ദനി ബംഗളൂരു വിട്ടുപോവില്ലെന്ന വ്യവസ്ഥയോടെ ജാമ്യത്തിലാണ് ഇപ്പോള്‍ കഴിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























