താലികെട്ടാനുള്ള യാത്രക്കിടെ ലോഡ്ജില്‍ കൊണ്ടുപോയി വധുവിനെ പീഡിപ്പിച്ച് വരന്‍ മുങ്ങി

ഞാന്‍ അവനില്‍ കണ്ടത് നല്ലൊരു സുഹൃത്തിനെയായിരുന്നു. എന്തുമാത്രം ഒരുമിച്ച് സ്വപ്‌നം കണ്ടു ഭാവി ജീവിതം. പക്ഷേ അവന്റെ ഉള്ളില്‍ ചതിവായിരുന്നു ലക്ഷ്യം. അതും മോഹിപ്പിച്ചിട്ട് കരഞ്ഞുകൊണ്ടുള്ള പെണ്‍കുട്ടിയുടെ മൊഴി. താലികെട്ടാനുള്ള യാത്രക്കിടെ ലോഡ്ജില്‍ കൊണ്ടുപോയി വധുവിനെ പീഡിപ്പിച്ച് വരന്‍ മുങ്ങിയതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തളിപ്പറമ്പ് സ്വദേശിനിയായ 40 കാരിയാണ് പരാതിയുമായി കുമ്പള സി.ഐ ഓഫീസിലെത്തിയത്. ജ്വല്ലറിയില്‍ ജീവനക്കാരനാണെന്നു സ്വയം പരിചയപ്പെടുത്തിയ വയനാട്ടിലെ രാജേഷ് (35)എന്നയാളാണ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതെന്നാണ് പരാതി.
കഴിഞ്ഞ ഞായറാഴ്ച ഒരു പത്രത്തിലെ മാട്രിമോണിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച വധുവിനെ ആവശ്യമുണ്ട് എന്ന പരസ്യത്തിലൂടെയാണ് യുവതിയും രാജേഷും പരിചയപ്പെട്ടത്. തുടര്‍ന്ന് കര്‍ണാടകയിലെ ഏതെങ്കിലും ക്ഷേത്രത്തില്‍ വെച്ച് വിവാഹിതാരാകാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഇരുവരും കാസര്‍ഗോട്ടെത്തി. രാത്രിയായതിനാല്‍ മുറിയെടുത്ത് താമസിക്കാന്‍ ലോഡ്ജിലെത്തിയെങ്കിലും കാസര്‍ഗോട്ട് മുറി കിട്ടിയില്ല.
തുടര്‍ന്ന് മംഗളൂരുവിലേക്ക് യാത്ര തിരിക്കുകയും ഹൊസങ്കടിയിലെത്തിയപ്പോള്‍ ഇവിടുത്തെ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയുമായിരുന്നു. തിരിച്ചറിയല്‍ രേഖകളും ഫോണ്‍ നമ്പറും നല്‍കിയതിനു ശേഷമാണ് മുറിയെടുത്തത്.
ഇവിടെ വെച്ച് രാജേഷ് പീഡിപ്പിക്കുകയും രാവിലെയായതോടെ മുങ്ങുകയായിരുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. രാവിലെ മുറിവിട്ടു പോയ രാജേഷ് ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെയാണ് താന്‍ ചതിക്കപ്പെട്ടുവെന്ന് യുവതിക്ക് മനസിലായത്. തുടര്‍ന്ന് പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. ഇന്നലെ ഫോണില്‍ പരിചയപ്പെട്ടവന്റെ കൂടെ ചാടിപ്പുറപ്പെടും മുമ്പ് ഒന്നുകൂടി നന്നായി ചിന്തിക്കുക അത്രമാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























