ഐഡിയ, വൊഡാഫോണ്‍, എയര്‍ടെല്‍ നെറ്റ്‌വര്‍ക്കുകള്‍ നിശ്ചലമായി

രാജ്യത്തെ ഐഡിയ, വൊഡാഫോണ്‍ എയര്‍ടെല്‍ നെറ്റ്‌വര്‍ക്കുകള്‍ രാവിലെ മുതല്‍ നിശ്ചലമായി. ഫോണ്‍കോളുകളും ഇന്റര്‍നെറ്റും കണക്ട് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതോടെ നൂറുകണക്കിന് ഉപയോക്താക്കള്‍ പ്രതിസന്ധിയിലായി. പ്രശ്‌നം അറിയിക്കാന്‍ കസ്റ്റമര്‍ കെയറിലേക്കും വിളിക്കാന്‍ കഴിയുന്നില്ല.
സെര്‍വറിലെ തകരാറാണ് നെറ്റ്‌വര്‍ക്ക് പൂര്‍ണമായും നഷ്ടപ്പെടാന്‍ കാരണം. രാവിലെ മുതല്‍ നെറ്റ്‌വര്‍ക്ക് ലഭിക്കാതെ വന്നതോടെ ഉപയോക്താക്കള്‍ കാരണം അന്വേഷിച്ച് കമ്പനിയുടെ സെന്റുറുകളില്‍ എത്തി. ഉച്ചയോടെ പ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. എന്നാല്‍ ഉച്ചയ്ക്ക് രണ്ടുവരെ നെറ്റ്‌വര്‍ക്ക് പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
രാവിലെ മുതല്‍ ഈ പ്രശ്‌നമുണ്ടായിരുന്നു എന്നാണ് ഉപയോക്താക്കളുടെ പരാതി. നെറ്റ് വര്‍ക്ക് നഷ്ടപ്പെട്ട വിവരം കമ്പനി അറിഞ്ഞുപോലുമില്ലെന്നും ചിലര്‍ പരാതിപ്പെടുന്നു. അതിനിടെ ഒരു വിഭാഗം ഉപയോക്താക്കള്‍ ഐഡിയയുടെ വൈറ്റിലയിലെ ഓഫീസിന് പുറത്ത് ഉപരോധ സമരം തുടങ്ങി. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉപരോധം നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























