ഓഫര്‍ കേട്ട് വെറുതേ ബിഗ് ബസാറിലേക്ക് ഓടരുതേ..എല്ലാം ശുദ്ധതട്ടിപ്പ്...ബിഗ് ബസാറിലെ ബിഗ് തട്ടിപ്പിനെക്കുറിച്ച് കിഷോര്‍ സത്യ

ബനാന എന്നാല്‍ ഏത് പഴം... ചോദിക്കുന്നത് സീരിയല്‍ താരം കിഷോര്‍ സത്യ. വലിയ കമ്പനികള്‍ ഓഫറിന്റെ ഓമനപ്പേരില്‍ ആളുകളെ കബളിപ്പിക്കുന്നതിനെക്കുറിച്ച് താരത്തിന്റെ പോസ്റ്റ്. പഴയ സാധനങ്ങള്‍ കൊണ്ടുചെന്നാല്‍ പുതിയ സാധനങ്ങള്‍ പകരം കൊണ്ടുപോകാമെന്ന് വിധത്തില്‍ ഓഫറുകള്‍ നടത്തി വില്‍പ്പന പൊടിപൊടിക്കുന്ന ബിഗ്ബസാര്‍ രീതി ഏറെക്കാലമായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെ വാങ്ങിക്കൂട്ടുന്ന സാധനങ്ങള്‍ തെരുവില്‍ തള്ളി അധികൃതര്‍ പുലിവാല് പിടിക്കുകയും ചെയ്തു. ഇതോടെ പുതിയ രീതിയില്‍ മാര്‍ക്കറ്റ് പിടിക്കാന്‍ വേണ്ടി രംഗത്തിറങ്ങിയിരിക്കയാണ് ബിഗ് ബസാര്‍.
കേരളമൊട്ടാകെയുള്ള ബിഗ് ബസാറില്‍ നിന്ന് 2500 രൂപക്ക് കഴിഞ്ഞ മാസം സാധനങ്ങള്‍ വാങ്ങിയാല്‍ 2000 രൂപയുടെ ക്യാഷ് ബോണസ് വൗച്ചറുകള്‍ കിട്ടും എന്നായിരുന്നു പുതിയ പരസ്യവാചകം. ഇതനുസരിച്ച് നിരവധി പേര്‍ 2500 കൊടുത്തു ലാഭമല്ലെ കിടക്കട്ടെ എന്നോര്‍ത്തു ഷോപ്പിങ് നടത്തിയ പലരും കൂപ്പണ്‍ കിട്ടി കഴിഞ്ഞ മാസം അതും എടുത്തു സാധനങ്ങള്‍ വാങ്ങി പൊല്ലാപ്പ് പിടിച്ചിരുന്നു. ബിഗ്ബസാര്‍ നടത്തിയ പുതിയ കച്ചവട തന്ത്രത്തില്‍ കുടുങ്ങിയിരിക്കയാണ് പ്രമുഖ സീരിയല്‍ താരവും, ചാനല്‍ അവതാരകനുമായ കിഷോര്‍ സത്യയും.
2500 രൂപയുടെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ 2000 രൂപയുടെ ക്യാഷ് ബോണസ് കാര്‍ഡുകള്‍ ബിഗ്ബസാറില്‍ നിന്ന് ലഭിച്ചിരുന്നു. എന്നാല്‍ ഇത് വാങ്ങാന്‍ പിന്നിട് ഇവര്‍ പറയുന്ന തീയതിക്ക് എത്തുമ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ മനസിലാകുന്നത്. പെപ്‌സൊഡന്റ് കമ്പനിയുടെ ചെറിയ 5 പേസ്റ്റ്, ഒരു ബിയര്‍ മഗ്, ഹെയര്‍ കണ്ടിഷ്ണര്‍, ചെറിയ സാനിറ്ററി നാപ്കിന്‍, ഒരു കിലോ പഴം , സോക്‌സ് ഇന്നലത്തെ ബാക്കി വാങ്ങുന്ന സാധനനങ്ങള്‍ ഫ്രീ അല്ല എന്നാണ് മനസിലായത്. ഇത് ആളുകളെ പറ്റിക്കാനുള്ള പുതിയ തന്ത്രമാണെന്നാണ് താരത്തിന്റെ ആരോപണം. ബിഗ് ബസാറില്‍ നടക്കുന്നത് ബിഗ് തട്ടിപ്പാണ് എന്ന് പറഞ്ഞു തന്റെ ഫേസ്ബുക്ക് പേജില്‍ ഫോട്ടോകള്‍ സഹിതം പോസ്റ്റിട്ടാണ് കിഷേര്‍ സത്യ താന്‍ വഞ്ചിതനായ വിവരം വ്യക്തമാക്കിയത്.
കിഷോര്‍ സത്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
ബിഗ് ബസാറില്‍ ബിഗ് തട്ടിപ്പ്
ബിഗ് ബസാര്‍ ജൂണ്‍ മാസം ഒരു ഓഫര്‍ വച്ചിരുന്നു. ജൂണ്‍ 1 മുതല്‍ 8 വരെയുള്ള സമയത്തു 2500 രൂപക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ജൂണ്‍ 9 മുതല്‍ 30 വരെയുള്ള സമയത്തു 2000 രൂപയുടെ ക്യാഷ്/ബോണസ് വൗച്ചര്‍ ഉപയോഗിക്കാം. ഇതായിരുന്നു ഓഫര്‍. ഞാന്‍ ഉള്‍പ്പെടെ പലരും ഇതില്‍ ആകൃഷ്ടരായി ഷോപ് ചെയ്ത് വൗച്ചര്‍ വാങ്ങി. ഇന്നലെ അത് ഉപയോഗിക്കാനാണുള്ള അവസാന ദിവസം ആയതു കൊണ്ടു വൈകിട്ട് ഓടിപ്പിടിച്ചു ബിഗ് ബസാറില്‍ എത്തി. ക്യാഷ് വൗച്ചര്‍ ഉപയോഗിക്കാവുന്ന ചുരുക്കം സാധനങ്ങളെ ഉള്ളൂ. ബാക്കിയെല്ലാം ബോണസ് വൗച്ചറുകള്‍ ആയിരുന്നു. ഉദാഹരണത്തിന് 1400 രൂപയുടെ ബഫാലോ ജീന്‍സ് വാങ്ങിയാല്‍ 300 രൂപ കുറച്ചു കിട്ടും ! അല്ലെങ്കില്‍ 1400 രൂപയുടെ ലീ കൂപ്പര്‍ ഷര്‍ട് വാങ്ങിയാല്‍ 200 രൂപ കുറവ്
ക്യാഷ് വൗച്ചര്‍ ഉപയോഗിച്ചു വാങ്ങാവുന്ന സാധനങ്ങളുടെ ലിസ്‌റ് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും, നാണം കേടും 40 ഗ്രാമിന്റെ 5 പെപ്‌സോടെന്റ് ടൂത് പേസ്റ്റ്. മൊത്തം വില രൂപ 50 ! 105 രൂപയുടെ ഒരു ബീര്‍ മഗ് 30 0 രൂപയുടെ 80 ഗ്രാം ഓട്‌സ് സോഫി എന്ന കമ്പനിയുടെ 'നോട് ഫോര്‍ സെയില്‍' എന്നെഴുതിയ 2(എണ്ണം) സാനിറ്ററി നാപ്കിന്‍ ! ഡോവ്‌ന്റെ 83 രൂപയുടെ 80 മില്ലി ലിറ്ററിന്റെ ഹെയര്‍ കണ്ടിഷണര്‍ ! ഇനി ഒരു കിലോ നേത്രപ്പഴം !. 'ക്യാഷ് വൗച്ചര്‍ തീര്‍ന്നു. മൊത്തം മൂല്യം കഷ്ട്ടിച്ചു 300 രൂപ മാത്രം ബാക്കി 1700 രൂപയും വിലപിടിപ്പുള്ള മറ്റ് സാധനങ്ങള്‍ വാങ്ങിയാല്‍ കിട്ടുന്ന ഡിസ്‌കൗണ്ട് മാത്രം 2500 രൂപയ്ക്ക് സാധനം വാങ്ങിയാല്‍ 2000 രൂപക്ക് ഫ്രീ എന്ന് കേട്ടയുടന്‍ മുന്നും പിന്നും നോക്കാതെ എടുത്തു ചാടിയ എന്റെ ആക്രാന്തത്തിന്റെ പരിണിത ഫലം എന്ന് കരുതി ഈ കിട്ടിയ പണിയുടെ ഉത്തരവാദിത്തം സ്വയം ശിരസാ വഹിക്കട്ടെ!
അടുത്ത ബിഗ് തട്ടിപ്പിന്റെ കഥ വരുന്നതേയുള്ളൂ. ഞാന്‍ ക്യാഷ് വൗച്ചര്‍ ഉപയോഗിച്ചു വാങ്ങാവുന്ന ഒരു കിലോ നേന്ത്രപ്പഴത്തിനായി(വൗച്ചറില്‍ ആഅആഅചഅ എന്ന് വെണ്ടക്ക അക്ഷരത്തില്‍ എഴുതിയത് കൂടാതെ മഞ്ഞ തൊലിയുള്ള നാടന്‍ നേന്ത്രപ്പഴത്തിന്റെ പടവും അടിച്ചിട്ടുണ്ട്) കൗണ്ടറില്‍ ചെന്നപ്പോള്‍ പറയുന്നു ഓഫര്‍ ഇതിനല്ല 'റോബസ്റ്റാ ' പഴത്തിനാണ് എന്ന്. ഞാന്‍ തര്‍ക്കിച്ചു. അവര്‍ സമ്മതിച്ചില്ല, ബന്ധപ്പെട്ട അധികാരികളോട് സംസാരിക്കണമെന്നായി ഞാന്‍ അവരുടെ ഡി. എമ്മുമായി ഫോണില്‍ സംസാരിക്കുന്നു.അപ്പോള്‍ കേശവദാസപുരം ശാഖയുടെ ഒരു അധികാരി പ്രശ്‌ന പരിഹാരത്തിനായി എത്തി.
അദ്ദേഹവും മറ്റുള്ളവരുടെ പല്ലവി ആവര്‍ത്തിക്കുന്നു ഈ ഓഫര്‍ നേന്ത്രപ്പഴത്തിനല്ല റോബസ്റ്റാക്കാണ് . ഞാന്‍ ചോദിച്ചു,എങ്കില്‍ ഇതില്‍ ബനാന എന്നതിന് പകരം റോബസ്റ്റാ എന്നല്ലേ പ്രിന്റ് ചെയ്യേണ്ടത് എന്ന് ?! അദ്ദേഹം പറയുന്നു റോബസ്റ്റായ്ക്കും ബനാന എന്നാണ് പറയുന്നതെന്ന്. പക്ഷെ റോബസ്റ്റാ പഴങ്ങള്‍ വച്ചിരുന്ന സ്ഥലത്തു എഴുതി വച്ചിരുന്നതും 'റോബസ്റ്റാ' എന്നായിരുന്നു.' ആഅആഅചഅ ' എന്നല്ലായിരുന്നു. നേന്ത്രപ്പഴത്തിന്റെ ചുവട്ടില്‍ ഇംഗ്ലീഷില്‍ 'ചഋചഉഞഅച ' എന്നുമായിരുന്നു എഴുതി വച്ചിരുന്നത് . അവയുടെ ചിത്രങ്ങളും ഇതോടൊപ്പം കൊടുക്കുന്നു. എന്നിട്ടും 'ബനാന ' എന്ന് അച്ചടിച്ചിരുന്നത് 'റോബസ്റ്റാ' ആണെന്ന വാദത്തില്‍ അവര്‍ ഉറച്ചു നില്‍ക്കുകയും നേന്ത്രപ്പഴം എടുക്കാന്‍ എന്നെ അനുവദിക്കുകയും ഉണ്ടായില്ല. ഈ സംസാരം മുറുകി കൊണ്ടിരുന്നപ്പോള്‍ അവിടുത്തെ ഒരു അതി ബുദ്ധിശാലി നേരത്തെ 'റോഡാസ്റ്റാ' എന്ന് വച്ചിരുന്ന ബോര്‍ഡിന്റെ താഴെ ബ്രാക്കറ്റില്‍ 'ബനാന' എന്ന് എഴുതി ചേര്‍ത്തു! അപ്പോള്‍ പിന്നെ എന്തിനീ കള്ളത്തരം ?! ഇവരുടെ ഓഫര്‍ കൂപ്പണ്‍ പ്രിന്റ് ചെയ്യുമ്പോള്‍ നേന്ത്രപ്പഴത്തിന്റെ വില ഏതാണ്ട് 30 രൂപ ആയിരിക്കണം.(അതാണ് പ്രിന്റ് ചെയ്തിരിക്കുന്നത്) പക്ഷെ ഇന്നലത്തെ നേന്ത്രപ്പഴത്തിന്റെ ബിഗ് ബസാര്‍ വില 67 രൂപയും റോബസ്റ്റായുടെ വില 42 രൂപ. അപ്പോള്‍ ഒരു കിലോ നേന്ത്രപ്പഴം30 രൂപക്ക് കൊടുക്കുമ്പോള്‍ ഒരു കിലോയില്‍ കമ്പനി നഷ്ട്ടം 37 രൂപ. അപ്പോള്‍ പിന്നെ തന്ത്രപൂര്‍വം റോബസ്റ്റക്കാണ് ഓഫര്‍ എന്ന് പറഞ്ഞു പറ്റിക്കുക. ഒരു കിലോ നേന്ത്രപ്പഴത്തിന്റെ പേരില്‍ എന്നെപ്പോലെ ആരും വാശി പിടിക്കണം എന്നില്ലല്ലോ. ഈ ഓഫര്‍ നേന്ത്രപ്പഴത്തിനല്ല റോബസ്റ്റാക്കാണ് എന്ന് രേഖാമൂലം എനിക്ക് എഴുതി തരണം എന്ന് പറഞ്ഞപ്പോള്‍ ഒരു വെള്ള പേപ്പറില്‍ ഈ ഓഫര്‍ 'റോബസ്റ്റാ ബനാനാക്ക്' എന്ന് യാതൊരു മടിയും കൂടാതെ എഴുതി സീല്‍ വച്ചു തന്നതും ഇതോടൊപ്പം കൊടുക്കുന്നു.
പ്രിയപ്പെട്ടവരെ, ഇതോടൊപ്പം കൊടുത്തിട്ടുള്ള കൂപ്പണിലെ 'ബനാന' എന്ന അക്ഷരങ്ങളും കൊടുത്തിരിക്കുന്ന ചിത്രവും നേന്ത്രപ്പഴത്തിന്റെയാണോ അതോ റോബസ്റ്റാ പഴത്തിന്റെ ആണോ എന്ന് എനിക്കൊന്ന് പറഞ്ഞു തരിക. പിന്നെ കേരളത്തില്‍ ഏതെങ്കിലും കടയില്‍ പോയി ഒരു കിലോ ബനാന എന്ന് ചോദിച്ചാല്‍ ഒരു കിലോ റോബസ്റ്റാ പഴം ഏതെങ്കിലും കടക്കാരന്‍ എടുത്തു കൊടുക്കുമോ ?!
ചിത്രത്തില്‍ കാണുന്ന 'ആഅആഅചഅ' പഴം റോബസ്റ്റായുടേത് ആണെങ്കില്‍ എനിക്കാണ് തെറ്റിയതെന്നു ഞാന്‍ വിശ്വസിച്ചുകൊള്ളാം. അതുപോലെ ഏതെങ്കിലും കടയില്‍; നിന്നും ഒരു കിലോ ' ആഅചഅചഅ' എന്ന് പറയുമ്പോള്‍ ഒരു കിലോ റോബസ്റ്റാ പഴം കിട്ടിയാലും ഞാന്‍ എന്റെ വാദം ഇവിടെ അവസാനിപ്പിച്ചു കൊള്ളാം. അല്ലാത്തപക്ഷം ഈ തട്ടിപ്പിനെതിരെ ഞാന്‍ മുന്നോട്ടു പോവും. ഉറപ്പ്. എന്നെപ്പോലെയുള്ള ഓരോ ഉപഭോക്താവിന്റെയും അഭിപ്രായവും സഹകരണവും ഈ കാര്യത്തില്‍ പ്രതീക്ഷിച്ചുകൊണ്ട്
ആരോടും പരിഭവമില്ലാതെ പരാതിപൂര്‍വം
കിഷോര്‍ സത്യ
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























