പകയും പ്രതികാരവും...പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ വീട്ടമ്മയുടെ ഒത്താശ...ഒടുവില്‍ ട്വിസ്റ്റ് തിരിച്ചടിച്ചു...

ഭാര്യമാരായാല്‍ ഭര്‍ത്താവിനോട് സ്‌നേഹം വേണം. എന്നാല്‍ സ്‌നേഹം കൂടിപ്പോയാലോ...ഭര്‍ത്താവിനെ കേസില്‍നിന്നും കഌനായി ഊരിയെടുക്കാന്‍ ഭാര്യ ശ്രമിച്ചാല്‍ ആരും കുറ്റം പറയില്ല. പക്ഷെ കൈ വിട്ട കളിയായാല്‍ കുടുങ്ങുന്നത് ഭാര്യകൂടിയായിരിക്കും. പുനലൂരിനടുത്ത് കരവാളൂര്‍ സ്വദേശിനിയായ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ സഹായിച്ച അയല്‍ക്കാരിയായ സ്ത്രീ എന്തിന് അതുചെയ്തു എന്ന് അന്വേഷിച്ചപ്പോഴാണ് കള്ളക്കളി വെളിച്ചത്തു വന്നത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച രാജേഷ് ഒളിവില്‍ പോയതിനാല്‍ ആദ്യം പിടിയിലായത് പീഡിപ്പിക്കാന്‍ വീട്ടില്‍ സൗകര്യം ഒരുക്കിക്കൊടുത്ത സുഹൃത്ത് കുളത്തൂപ്പുഴ ചന്ദനക്കാവ് സ്വദേശി ഫസുലുദ്ദീന്‍, ഭാര്യ ഷൈജാനത്ത് ബീവി, കടത്തിക്കൊണ്ടുപോകാന്‍ ഒത്താശ ചെയ്ത അയല്‍വാസി ബേബിയമ്മ എന്നിവരാണ്. ഇവരില്‍ ബേബിയമ്മയുടെ കുബുദ്ധിയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും തുടക്കമായത്.
ഭര്‍ത്താവിനെ രക്ഷപ്പെടുത്താനൊരു ഗൂഡ തന്ത്രം
പെണ്‍കുട്ടിയെ പീഡനക്കേസില്‍പ്പെടുത്താന്‍ ബേബിയമ്മ രണ്ട് വര്‍ഷമായി തന്ത്രങ്ങള്‍ മെനയുകയായിരുന്നു. അതിനു കാരണവുമുണ്ട്. ഭര്‍ത്താവായ ബാബുതങ്കച്ചന്റെ പേരില്‍ രണ്ട് വര്‍ഷംമുമ്പൊരു കേസുണ്ടായി. ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നതാണ് കേസ്. അറസ്റ്റിലായപ്പോള്‍ ജാമ്യം കിട്ടുന്നതുവരെ ജയിലിലും കിടക്കേണ്ടിവന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ബാബു തങ്കച്ചന്‍ ഗള്‍ഫിലേക്ക് കടന്നു. അടുത്ത മാസം ഇയാള്‍ ഗള്‍ഫില്‍ നീന്നും നാട്ടിലെത്തും. അതിനു മുമ്പ് പെണ്‍കുട്ടി പലര്‍ക്കൊപ്പം പോകുന്നയാളാണെന്ന് വരുത്തിത്തീര്‍ത്താല്‍ ഭര്‍ത്താവിന്റെ പേരിലുള്ള പീഡനക്കേസ് ദുര്‍ബലപ്പെടുമെന്ന് ആരോ ഉപദേശിച്ചുകൊടുത്തു. അതോടെ ബേബിയമ്മ അതിനായി കരുക്കള്‍ നീക്കുകയായിരുന്നു.
പിണക്കം മാറ്റിവച്ച് പെണ്‍കുട്ടിയുമായി കൂടുതല്‍ അടുത്തു. അപ്പോഴും മനസ്സില്‍ ഇവളെ എങ്ങനെ കുരുക്കിലാക്കാം എന്നായിരുന്നു ചിന്ത. അതിനിടെയാണ് നാട്ടില്‍ പണിക്കെത്തിയ രാജേഷ് പെണ്‍കുട്ടിയെ ഏറുകണ്ണിട്ടു നോക്കുന്നതും മറ്റും ബേബിയമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്. അന്വേഷിച്ചപ്പോള്‍ ഭാര്യയുമായി പിണങ്ങി ഒറ്റത്തടിയായി നില്‍ക്കുന്നു, അടുത്തൊരു വീട് വാടകയ്ക്ക് എടുത്താണ് താമസം. പിന്നെ ഒട്ടും താമസിച്ചില്ല , രാജേഷിനെയും പെണ്‍കുട്ടിയെയും തമ്മില്‍ ഇണക്കുന്ന കണ്ണിയായി ബേബിയമ്മ മാറി. വിവാഹം കഴിക്കും എന്നൊക്കെ പറഞ്ഞ് പെണ്‍കുട്ടിയെ പ്രലോഭിപ്പിക്കാനും മറന്നില്ല.സ്വന്തം വീട്ടില്‍വച്ചു ഇരുവര്‍ക്കും പരസ്പരം കാണാനും മിണ്ടാനും അവസരവും ഒരുക്കികൊടുത്തു. എത്രയും പെട്ടെന്ന് പെണ്‍കുട്ടിയെയും കൊണ്ട് ഒളിച്ചോടാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അങ്ങനെ അവര്‍ ഒളിച്ചോടി.
അതോടെ ബേബിയമ്മ അടുത്ത റോളിലേക്കു കടന്നു. നേരെ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എന്നാലും ഇങ്ങനെ ചെയ്യാമോ! അവനെ വെറുതേ വിടരുത്. എത്രയും പെട്ടെന്ന് പൊലീസില്‍ പരാതി കൊടുക്കണം എന്നൊക്കെ പറഞ്ഞ് രോഷംകൊണ്ടു. അങ്ങനെ രക്ഷിതാക്കളെ പൊലീസിനു മുന്നിലെത്തിച്ചു. കഴിഞ്ഞമാസം 17 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പുനലൂര്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി സ്വഭാവ ദൂഷ്യമുള്ളവളാണെന്ന് തെളിയിക്കാന്‍ ബേബിയമ്മയ്ക്ക് ഇത്രയും മതിയായിരുന്നു. പുതിയ പരാതി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ തന്റെ ഭര്‍ത്താവിനെതിരെയുള്ള കേസ് തള്ളിപ്പോവുമെന്ന് ബേബിയമ്മ വിശ്വസിച്ചു.
പക്ഷേ, പെണ്‍കുട്ടിയെ കാമുകന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയതോടെ കഥയുടെ ചുരുളഴിഞ്ഞു. പെണ്‍കുട്ടി നടന്നതെല്ലാം തുറന്നു പറഞ്ഞു.
നാല്‍പ്പത് നാള്‍ ലിവിംഗ് ടുഗതര്‍..ആന്‍ഡ് ട്വിസ്റ്റ്...
പ്രതി രാജേഷ് കരവാളൂരില്‍ പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് വാടകയ്ക്ക് താമസിച്ച് മേസ്തിരി പണിചെയ്തു വരികയായിരുന്നു. അയല്‍വാസിയായ ബേബിയമ്മ പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുപോയി രാജേഷിന് പരിചയപ്പെടുത്തിക്കൊടുക്കുകയായിരുന്നു. ബേബിയമ്മ രണ്ട് പേര്‍ക്കും കുളത്തൂപ്പുഴയിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കി നല്‍കി. 40 ദിവസത്തോളം പെണ്‍കുട്ടിയ രാജേഷ് കുളത്തൂപ്പുഴയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. കുളത്തൂപ്പുഴ സ്വദേശിയും രാജേഷിന്റെ സുഹൃത്തുമായ ഫസുലുദ്ദീന്റെ വീട്ടില്‍ ഒളിപ്പിച്ച് താമസിച്ചായിരുന്നു പീഡനം. പകല്‍ മേസ്തിരി പണിക്ക് പോയിരുന്ന ഇയാള്‍ വൈകിട്ട് പെണ്‍കുട്ടിയുടെ അടുത്ത് എത്തുമായിരുന്നു. പെണ്‍ബുദ്ധി അതിബുദ്ധി...തന്നെ
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























