മത്സരപ്പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികളുടെ വിജയമന്ത്രം-കോര്‍

ഹയര്‍ സെക്കന്‍ഡറിയിലും നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും അധ്യാപകരാവാനുള്ള സംസ്ഥാനതല യോഗ്യതാ പരീക്ഷയായ 'സെറ്റ്' 2016 ജൂലായ് 31ന് നടത്താന്‍ വിജ്ഞാപനമായി. സെക്കന്റ് ക്ലാസോടെ പി.ജി. ബിരുദവും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. അന്യസംസ്ഥാനങ്ങളിലെ സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദത്തിന് കേരളത്തില്‍ അംഗീകാരം ഉണ്ടായിരിക്കണം.
കൂടാതെ കേന്ദ്രീയവിദ്യാലയങ്ങള്‍, ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള മറ്റു സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ഒന്നുമുതല്‍ എട്ടുവരെ ഉള്ള ക്ലാസുകളില്‍ അധ്യാപക നിയമനത്തിനായുള്ള അര്‍ഹതാ നിര്‍ണയ പരീക്ഷയായ സെന്‍ട്രല്‍ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (CTET) 2016 സെപ്തംബര്‍ 18 ന് നടത്തുന്നു. അപേക്ഷാ സമര്‍പ്പണത്തിന് ജൂണ്‍ 22 മുതല്‍ ജൂലായ് 18 വരെ സമയമുണ്ട്.
ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിന് കൃത്യമായ പഠനം ആവശ്യമാണ്. സിലബസ് അനുസരിച്ചുള്ള മികച്ച പാഠ്യസഹായി തിരുവനന്തപുരത്തെ കോര്‍ സെന്ററില്‍ ലഭ്യമാണ്. സെറ്റ് തുടങ്ങിയ വര്‍ഷം മുതല്‍ ഇന്നുവരെ പതിനായിരത്തിലധികം അധ്യാപകരെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞു എന്നത് കോര്‍നുമാത്രം അവകാശപ്പെടാവുന്ന ഒന്നാണ്. അതാത് വിഷയങ്ങളില്‍ പ്രാഗത്ഭ്യമുള്ളവര്‍ പ്രതേ്യകം തയ്യാറാക്കിയ പാഠ്യപദ്ധതിയാണ് കോറിന്റേത്. തിരുവനന്തപുരം വെള്ളയമ്പലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കോര്‍. പോസ്റ്റല്‍ കോച്ചിങ്ങിന് പുറമെ റെഗുലര്‍ ക്ലാസ്സും ഇവിടെ നടക്കുന്നുണ്ട്. പി.എസ്.സി,യു.പി.എസ്.സി, ബാങ്ക് പരീക്ഷകള്‍ക്കും വേണ്ടി പ്രത്യേകം ക്ലാസ്സുകളും, പോസ്റ്റല്‍ നോട്ടുകളും കോറില്‍ ലഭ്യമാണ്.
പരീക്ഷാ മാതൃകയില്‍ തയ്യാറാക്കിയ പുസ്തകങ്ങള്‍ കൊറിയറില്‍ ലഭിക്കാന്‍ കോര്‍ സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ : 0471 - 2311526, 9387832604.
പരീക്ഷയ്ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍, രജിസ്റ്റര്‍ നമ്പര്‍, സെറ്റ് ആക്‌സസ് കീ എന്നിവ അടങ്ങിയ കിറ്റുകള്‍ കേരളത്തിലെ ഹെഡ് പോസ്റ്റോഫീസുകളില്‍ നിന്ന് ജൂണ്‍ 25-ാം തീയതി വരെ ലഭിക്കും.
വിലാസം: കോര്‍,
ആല്‍ത്തറ ജംഗ്ഷന്‍
വെള്ളയമ്പലം
പിന്‍-തിരുവനന്തപുരം-10
- മാര്‍ക്കറ്റിംഗ് ഫീച്ചര്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























