ഇനി ഈ ഓലപ്പാമ്പുകളി വേണ്ട...കോണ്‍ഗ്രസിന്റെ ചതിവ് രാഷ്ട്രീയക്കളി അവസാനിപ്പിക്കാന്‍ കടുത്ത ഭാഷയുമായി കെ എം മാണിയുടെ ഫേസ് ബുക്ക് പോസ്റ്റ് ..ഒപ്പം സോണിയക്ക് യൂത്ത് ഫ്രണ്ടിന്റെ കത്തും..

നയം വ്യക്തമാക്കി കെ എം മാണി.. ബ്രൂട്ടസിനെപ്പോലെ കൂടെ നിന്ന് പിന്നില്‍ നിന്നും കുത്തുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് ചുട്ട മറുപടിയുമായി കെ എം മാണി. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം...പണക്കൊഴുപ്പിന്റെ മാര്‍വാഡി കച്ചവടമാണ് ഇന്ന് ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടേത്. പ്രാദേശിക പാര്‍ട്ടിയുടെ പരിമിതികളില്‍ നിന്നുകൊണ്ട് സത്യസന്ധമായ രാ്രഷ്ടീയ പ്രവര്‍ത്തനമായിരുന്നു എന്നും കേരളാ കോണ്‍ഗ്രസിന്റേത്. എന്നെ വ്യക്തിഹത്യ ചെയ്യുക എന്നത് ചില അജണ്ടകളുടെ ഭാഗമായിരുന്നു. സമൂഹവിവാഹമുള്‍പ്പെടെയുള്ള ജനകീയ പ്രവര്‍ത്തനങ്ങളോടെ പാര്‍ട്ടിയുടെ രജതജൂബിലി ആഘോഷിച്ചപ്പോള്‍ ചിലര്‍ക്ക് ഹാലിളകി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസ് നേടിയ തിളക്കമാര്‍ന്ന വിജയം ശത്രുക്കള്‍ക്ക് കനത്ത ആഘാതമുണ്ടാക്കി. അതോടെ ഷൈലോക്കുമാര്‍ കത്തി മിനുക്കി രംഗത്തുവന്നു. എന്നെ ബലിയാടാക്കി ബാറുകള്‍ തുറപ്പിക്കാം, കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കുകയും ചെയ്യാം. ബാര്‍കോഴ ആരോപണത്തിലൂടെ ഇതായിരുന്നു അവര്‍ ലക്ഷ്യമിട്ടത്. എന്നും കര്‍ഷകരോടൊപ്പം, ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്ന എനിക്ക് രാഷ്ട്രീയമായ വെല്ലുവിളികള്‍ പുത്തരിയായിരുന്നില്ല. ഒരിക്കലും ഞാന്‍ ആരോടും കാണിച്ചിട്ടില്ലാത്ത നെറികേടും ചതിയും എന്നോട് കാണിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതേയില്ല. പലരും ഈ വേട്ടയാടലില്‍ പങ്കുചേര്‍ന്നു. മനസ്സില്‍ ശത്രുത പേറുന്ന ചിലര്‍കൂടി ഈ നീക്കത്തില്‍ പങ്കാളികളായി......
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനയും ഭര്‍ണത്തെയും ഒന്നാകെ പ്രതിസന്ധിയിലാക്കിയ ബിജു രമേശിന്റെ മകളുടെ വിവാഹത്തിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തതാണ് കെ എം മാണിയെയും കേരളാ കോണ്‍ഗ്രസിനെയും പ്രകോപിപ്പിച്ചത്. ബാറുടമയും അടൂര് പ്രകാശും തമ്മിലുള്ള അവിശുദ്ധ ബദ്ധമാണ് ബാര്‍ക്കോഴ ആരോപണം ഉയര്‍ത്തിവിട്ടതെന്നും വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഗൂഡാലോചന നടത്തിയെന്നും ആദ്യം മുതലേ കേരളാ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കഴിഞ്ഞദിവസം നടന്ന വിവാഹച്ചടങ്ങിലെ സ്‌നേഹ സൗഹൃദം അതിനെല്ലാം തെളിവെന്നാണ് കേരളാ കോണ്‍ഗ്രസ് പക്ഷം.
ബാര്‍ക്കോഴ ഗൂഡാലോചനക്കു പിന്നില്‍ അടൂര്‍ പ്രകാശും രമേശ് ചെന്നിത്തലയുമാണെന്നു കാണിച്ച് യൂത്ത് ഫ്രണ്ട് എം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തു നല്‍കി. വിഷയത്തില്‍ ഇടപെട്ട് നടപടി എടുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























