മിടുക്കിയല്ല മിടുമിടുക്കി.. ഐഎസ്എസ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് കണ്ണൂരിലെ കൊച്ചു ഗ്രാമത്തില്‍ നിന്നും

പ്രതിസന്ധികള്‍ പല വിധത്തില്‍ ജീവിതത്തില്‍ തോല്‍പിക്കാന്‍ നോക്കും എന്നാല്‍ ജീവിത യാത്രയുടെ ടിക്കറ്റ് വാശിയായിരിക്കണം അച്ഛന്‍ ചെറുപ്പത്തില്‍ പറഞ്ഞ വാക്കുകള്‍ ഹൃദയത്തില്‍ ചേര്‍ത്തുവെച്ച മിടുക്കി ഇരിട്ടിയിലേക്കെത്തിച്ചത് ഒന്നാം റാങ്ക്. ഐഎസ്എസ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് കണ്ണൂരിലെ കൊച്ചു ഗ്രാമത്തില്‍ നിന്നുള്ള ഡോണ ഫ്രാന്‍സിസ് എന്ന മിടുക്കി കരസ്ഥമാക്കി. ഡോണയുടെ ഈ ത്രസിപ്പിക്കുന്ന വിജയം മലയോരമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവേശം നല്‍കിയിരിക്കയാണ്. യുവ തലമുറ കണ്ടു പഠിക്കണം ഡോണ ഫ്രാന്‍സിസ് എന്ന മിടുക്കിയുടെ ജീവിതവും . ഇരിട്ടിക്കടുത്തുള്ള മാടത്തില്‍ എന്ന കുഞ്ഞു ഗ്രാമത്തില്‍ നിന്നുയര്‍ന്ന് യുപിഎസ്‌സി നടത്തുന്ന ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് (ഐഎസ്എസ്) പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് എന്ന അത്യപൂര്‍വ നേട്ടം കൈപ്പിടിയിലൊതുക്കിയ ചേക്കാതടത്തില്‍ ഡോണ ഫ്രാന്‍സിസ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അഭിമാനമായി മാറിയിരിക്കയാണ് . സാധാരണക്കാര്‍ മുതല്‍ വിഐപികള്‍ വരെ അഭിനന്ദനപ്രവാഹവുമായി എത്തുമ്പോഴും തനി നാട്ടിന്‍പുറത്തുകാരിയായി എളിമ കൈവിടാതെ ഡോണ എല്ലാവരെയും ഒരുപോലെ കാണുന്നു.
സിവില്‍ സര്‍വീസിനൊപ്പമോ ഉപരിയായോ കാണാവുന്ന ഐഎസ്എസ് പ്രവേശന പരീക്ഷയ്ക്ക് ആദ്യശ്രമത്തില്‍ തന്നെ ഒന്നാം റാങ്ക് ലഭിച്ചപ്പോള്‍ എന്തു തോന്നിയെന്ന് ചോദിച്ചപ്പോള്‍ മാത്രം ശക്തവും അര്‍ഥവത്തുമായ മറുപടി കിട്ടി. 'വളരെയേറെ സന്തോഷം തോന്നി. അതോടൊപ്പം ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരന്‍ പൗലൊ കൊയ്‌ലോയുടെ പ്രസിദ്ധമായ ക്വോട്ടിങ്‌സ് അന്വര്‍ഥമായതായും തോന്നി.' പ്രസിദ്ധ ബ്രസീലിയന്‍ കവിയും എഴുത്തുകാരനുമായ പൗലൊ കൊയ്‌ലോയുടെ ലോകശ്രദ്ധയാകര്‍ഷിച്ച ദി ആല്‍കെമിസ്റ്റ് എന്ന നോവലില്‍ ഈ ഇരുപത്തഞ്ചുകാരിയെ സ്വാധീനിച്ച വാക്കുകള്‍ താഴെ പറയുന്നതാണ്.അിറ, ംവലി ്യീൗ ംമി േീൊലവേശിഴ,മഹഹ വേല ൗിശ്‌ലൃലെ രീിുെശൃല െശി വലഹുശിഴ ്യീൗ ീേ മരവശല്‌ല ശ.േ''(നമ്മള്‍ എന്തെങ്കിലും തീവ്രമായിട്ട് ആഗ്രഹിക്കുകയാണെങ്കില്‍ ഈ പ്രപഞ്ചം മുഴുവന്‍ അത് നേടിയെടുക്കാനായി സഹായത്തിനുണ്ടാകും.)
ലോകമെങ്ങും ഉള്ളവര്‍ക്കു മാതൃകയാക്കാവുന്ന ഈ വാക്കുകള്‍ക്കു പിന്നിലെ അര്‍ഥവും ഡോണ പിന്നിട്ട ജീവിതവഴികളും ചേര്‍ത്തുവയ്ക്കുമ്പോഴാണ് ഈ കുട്ടിയുടെ അറിവും നന്‍മയും നിശ്ചയദാര്‍ഡ്യവും കഠിനപ്രയത്‌നവും വിധിയുടെ ക്രൂരതയെ മറികടന്ന അതിജീവനത്തിന്റെ കഥയും വ്യക്തമാകുക. ഉയരങ്ങളെ എത്തിപ്പിടിക്കാനായുള്ള ഓട്ടത്തിനിടയില്‍ പിന്നോട്ടുവലിക്കാനും ഏറെ ഘടകങ്ങളുണ്ടായിരുന്നു. സാധാരണ കുടുംബ പശ്ചാത്തലമെന്ന നിലയില്‍ സാമ്പത്തിക പ്രതിസന്ധി തന്നെയായിരുന്നു പ്രധാനം. മക്കളുടെ പഠന താല്‍പ്പര്യത്തിനനുസരിച്ച് പൂര്‍ണ പിന്തുണയുമായി നിലകൊണ്ട മാതാപിതാക്കള്‍ അതിനായി അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കങ്ങളും ക്ലേശങ്ങളും ഡോണയും ഇപ്പോള്‍ എംബിഎ പൂര്‍ത്തിയാക്കിയിട്ടുള്ള ഇളയ സഹോദരി ഐറിന്‍ ട്രീസ ഫ്രാന്‍സിസും അറിയുന്നുണ്ടായിരുന്നു. പലപ്പോഴും പ്രതിസന്ധികള്‍ പഠന ലക്ഷ്യത്തിനു തന്നെ ഭീക്ഷണിയാകുന്ന വിധത്തില്‍ രൂക്ഷമായി. പിതാവ് ബാബുവിന്റെ ഉടമസ്ഥതയില്‍ വള്ളിത്തോടുണ്ടായിരുന്ന ഗുഡ്‌ലക്ക് ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനത്തില്‍ നിന്നുള്ളതായിരുന്നു ഏക വരുമാനം.
ആധുനികവല്‍ക്കരണത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ വന്നതോടെ ഈ സ്ഥാപനം നിര്‍ത്തേണ്ടി വന്നു. തുടര്‍ന്ന് ഇരിട്ടി പയഞ്ചേരിമുക്കിലെ തവക്കല്‍ കോംപ്ലക്‌സില്‍ ഗുഡ്‌ലക്ക് കാര്‍ അക്‌സസറീസ് എന്ന സ്ഥാപനം തുടങ്ങി. ചെലവുകള്‍ വര്‍ധിച്ചതോടെ കൂടുതല്‍ വരുമാനം ഉറപ്പാക്കാനായി കൂര്‍ഗില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ ജോലി തുടങ്ങി 15–ാം ദിവസം കഴിഞ്ഞ ഫെബ്രുവരി 14ന് വാഹനാപകടത്തിന്റെ രൂപത്തിലെത്തിയ ദുരന്തത്തില്‍ ഡോണയെയും സഹോദരി ഐറിനെയും അമ്മ ജസീന്തയെയും തീരാവേദനയിലാക്കി ബാബു മരണപ്പെട്ടു.
ഡോണ ഐഎസ്എസിന്റെ ഏറ്റവും പ്രധാന പരിശീലന ഘട്ടത്തിലുള്ളപ്പോഴാണ് ഈ ദുരന്തം. എട്ടര സെന്റ് സ്ഥലവും പണി തീരാത്ത വീടുമായി ജീവിതത്തിന്റെ തീച്ചൂളയില്‍ പകച്ചു നിന്നു ആ കുടുംബം. ആദ്യത്തെ മരവിപ്പിനൊടുവില്‍ അമ്മയും ബന്ധുക്കളും പകര്‍ന്നു നല്‍കിയ കരുത്തുമായി മക്കള്‍ വീണ്ടും പഠനത്തിലേക്കു തിരിഞ്ഞു. അമ്മയാവട്ടെ ഇരിട്ടിയിലെ കാര്‍ അക്‌സസറീസ് കടയുടെ ചുമതലയേറ്റെടുത്ത് കുടുംബഭാരം ചുമലിലേറ്റി. ഡോണയെ സംബന്ധിച്ച് പഠിച്ചു മിടുക്കിയായി അമ്മയ്ക്ക് താങ്ങാകേണ്ടതിനൊപ്പം ഐഎസ്എസ് പ്രവേശന പരീക്ഷയ്ക്ക് ചേര്‍ക്കാനായി തിരുവനന്തപുരത്ത് കൊണ്ടുവിട്ടപ്പോള്‍ പിതാവ് പതിവില്ലാതെ പറഞ്ഞ വാക്കും പാലിക്കേണ്ടതുണ്ടായിരുന്നു. നീ ഇക്കുറി റാങ്കും വാങ്ങി വരണമെന്നായിരുന്നു ആ ആവശ്യം. ഒന്നാം റാങ്ക് തന്നെ വാങ്ങി ആ വാക്കുകള്‍ അന്വര്‍ഥമാക്കിയപ്പോള്‍ കാണാനും അഭിനന്ദിക്കാനും പ്രിയപ്പെട്ട പിതാവ് ഒപ്പമില്ലെന്ന ദുഃഖം ഉള്ളിലൊതുക്കുകയാണ് ഡോണ എന്ന ഈ കൊച്ചു മിടുക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























