മനസ്സാന്നിധ്യം കൈവിടാതെ പൈലറ്റ് എന്‍ജിന്‍ തകരാറിലായ വിമാനം തിരിച്ചിറക്കി, രക്ഷപ്പെട്ടത് 82 യാത്രക്കാരുടെ ജീവന്‍

തിരുവനന്തപുരത്ത് നിന്നും അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം 35 കിലോമീറ്റര്‍ പറന്നപ്പോഴാണ് രണ്ട് എഞ്ചിനുകളില്‍ ഒന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞത്. മനസ്സാന്നിധ്യം കൈവിടാതെ പൈലറ്റ് നീറ്റോ തകരാറിലായ എഞ്ചിനുമായി വിമാനം തിരിച്ചിറക്കുകയായിരുന്നു. പൈലറ്റ് നീറ്റോയുടെ മനക്കരുത്തു കൊണ്ട് രക്ഷപ്പെട്ടത് വിമാനത്തിലുണ്ടായിരുന്ന 82 യാത്രക്കാരുടെ ജീവന്‍.
ഞായറാഴ്ച്ച പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന എത്തിഹാദ് വിമാനത്തിന്റെ ഒരു എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്നു പൈലറ്റ് വിമാനം തിരിച്ചിറക്കണമെന്നു എയര്‍ട്രാഫിക് കണ്‍ട്രോളര്‍ ടവറിലേക്ക് സന്ദേശമയക്കുകയായിരുന്നു. തുടര്‍ന്നു ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ കഴിയുന്ന വിധത്തില്‍ വിമാനം ലാന്റ് ചെയ്യുന്ന മുട്ടത്തറ മുതല്‍ ഓള്‍ സെയിന്റ്സ് വരെ സകലവിധ സന്നാഹങ്ങളും ഒരുക്കി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നാല് എഞ്ചിനുകള്‍, ഫയര്‍ എഞ്ചിന്‍ ആംബുലന്‍സ്, സിഐഎസ്എഫ് ഭടന്മാരെയും കമാന്റോകളെയും വിന്യസിപ്പിച്ചു. ഏകദേശം 5.04 ഓടെയാണ് വിമാനം താഴെയിറക്കിയത്. വിമാനം താഴെയിറക്കിയതിനു ശേഷം വിമാനത്തിലെ യാത്രക്കാരെ ഹോട്ടലുകളിലേക്കു മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























