ജിഷ കൊലക്കേസ്: അനറിന്റെ ഫോട്ടോ പൊലീസ് കണ്ടെടുത്തു

അസമില്‍ ജിഷ കൊലക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ സുഹൃത്ത് അനറിനെ തേടി പോയ സംഘം അന്വേഷണം അവസാനിപ്പിച്ചു തിരിച്ചെത്തി. സുഹൃത്തുക്കളായ അനറുല്‍ ഇസ്‌ലാം, ഹര്‍ദത്ത് ബറുവ എന്നിവരോടൊപ്പം കൊല നടന്ന ദിവസം താന്‍ മദ്യപിച്ചിരുന്നുവെന്ന് അമീര്‍ മൊഴി നല്‍കിയിരുന്നു. പൊലീസിന് ഇതുവരെ കൊലപാതകത്തില്‍ സുഹൃത്തുക്കള്‍ക്കു പങ്കുണ്ടെന്നതിനു തെളിവൊന്നും ലഭിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം മടങ്ങിയത്. അനറിന്റെ ഫോട്ടോ പൊലീസിനു ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നു. ഇതിനായി പെരുമ്പാവൂര്‍ സ്‌റ്റേഷനില്‍ അനര്‍ ഫോട്ടോ നല്‍കുകയും ചെയ്തു.
പക്ഷെ തിരിച്ചറിയില്‍ രേഖ വാങ്ങിയില്ല. സ്‌റ്റേഷനില്‍ നിന്നു കണ്ടെടുത്ത ഫോട്ടോ അനറിന്റേത് തന്നെയെന്ന് അമീര്‍ തിരിച്ചറിഞ്ഞു. അനറിനെ കണ്ടെത്താന്‍ കേരള പൊലീസ് സംഘം മൂന്ന് ആഴ്ച അസമില്‍ കഴിഞ്ഞെങ്കിലും ഫലമുണ്ടായില്ല. കൊല നടന്നതിനു ശേഷമുള്ള ദിവസങ്ങളില്‍ അനര്‍ വീട്ടിലെത്തിയിരുന്നുവെന്നാണു വീട്ടുകാര്‍ മൊഴി നല്‍കിയത്.
തിരിച്ചറിയല്‍ രേഖയ്ക്കായി അനര്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പര്‍ കൊല നടന്ന ദിവസം ഉപയോഗിച്ചിരിക്കുന്നത് ഹൈദരാബാദിലാണ്. ചിലപ്പോള്‍ ഈ നമ്പര്‍ ഇയാള്‍ ആര്‍ക്കെങ്കിലും കൈമാറിയിരിക്കാം എന്നു പൊലീസ് സംശയിക്കുന്നു. സംഭവ ദിവസം അമീറിനെ വീടിന്റെ പരിസരത്തു കണ്ടതായി മൊഴിയുണ്ട്.
ജിഷയുടെ വീടിനു സമീപത്തു നിന്നു ലഭിച്ച കത്തിയും പ്രതിയുടെ ഡിഎന്‍എയും തിരിച്ചറിഞ്ഞതോടെ അമീറിനെതിരെ കൂടുതല്‍ തെളിവു ശേഖരണത്തിലേക്ക് ഇനി അന്വേഷണസംഘം കടന്നേക്കില്ല. കൊലപ്പെടുത്താനുപയോഗിച്ച ആയുധം പ്രതിയുടെ സാന്നിധ്യത്തില്‍ കണ്ടെത്തുന്നത് കൊലക്കേസുകളില്‍ പ്രധാനമാണ്.
എന്നാല്‍ ജിഷ കേസില്‍ പ്രതിയെ കണ്ടെത്തുന്നതിനു മുന്‍പ് ആയുധം ലഭിച്ചിരുന്നു. പിന്നീട് പോലീസ് പിടികൂടിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെ കൊലപാതകത്തിനുപയോഗിച്ച കത്തി ഉപേക്ഷിച്ച സ്ഥലത്തെപ്പറ്റി വ്യക്തമായ വിവരം നല്‍കുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ സംഭവസ്ഥലം അന്വേഷണ സംഘത്തിനു കാട്ടിക്കൊടുക്കുകയും ചെയ്തു. കേസില്‍ ഇതു ശക്തമായ തെളിവാണ്. മൃഗപീഡനക്കേസില്‍ അമീറിനെ കസ്റ്റഡിയില്‍ കിട്ടാനായി പൊലീസ് ഇന്ന് അപേക്ഷ നല്‍കിയേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























