മദ്യപിച്ചു വാഹമോടിക്കുന്നര്‍ക്കു കൂച്ചു വിലങ്ങിടാന്‍ ഇനി എക്‌സൈസും, പുതിയ നടപടികള്‍ക്കായി ഋഷിരാജ് സിംഗ്

മദ്യപിച്ചു വാഹനമോടിച്ചാല്‍ ഇനി എക്‌സൈസ് ഉദ്യോഗസ്ഥരും നിയമനടപടി എടുക്കാനൊരുങ്ങുന്നു. വാഹന പരിശോധനക്കിടെ മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടിച്ചാലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നടപടി എടുക്കാന്‍ ഇതുവരെ നിയമം അനുവദിച്ചിരുന്നില്ല. ഇതിനു മാറ്റം വരുത്തി പരിശോധനക്കിടെ മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടുന്നതിനും ഇവര്‍ക്കെതിരെ നടപടി എടുക്കുന്നതിനും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിയമപരമായി അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സര്‍ക്കാരിന് കത്തു നല്‍കി.
നിലവില്‍ മോട്ടോര്‍ വാഹന വകുപ്പിനും പോലീസീനും മാത്രമേ മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമപരമായി അധികാരമുള്ളൂ. എക്‌സൈസ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധനക്കിടയില്‍ നിരവധിപേര്‍ പിടിയിലാകുന്നുണ്ടെങ്കിലും ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലാത്തതിനാല്‍ വെറുതെ വിടുകയാണ് പതിവ്. വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ കണക്കിലെടുത്ത് ഇവര്‍ക്കെതിരെ നടപടി എടുക്കുന്നതിനു എക്‌സൈസ് ഉദ്യോഗസ്ഥരെയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഋഷിരാജ് സിംഗ് കത്ത് നല്‍കിയത്.
ചെക്‌പോസ്റ്റുകള്‍ വഴി കള്ളക്കടത്തു നടക്കുന്നതിനു തടയിടാന്‍ അമരവിള, ആര്യങ്കാവ്, വാളയാര്‍, മഞ്ചേശ്വരം, കൂട്ടുപുഴ ചെക്‌പോസ്റ്റുകളില്‍ സ്‌കാനറുകള്‍ സ്ഥാപിക്കുന്നതിനും എക്‌സൈസ് ഒരുങ്ങുന്നുണ്ട്. ഗുജറാത്തില്‍ ഈ നടപടി ഫലപ്രദമായി നടപ്പിലാക്കിയതിനാല്‍ ചെക് പോസ്റ്റുകള്‍ വഴിയുള്ള കള്ളക്കടത്തുകളില്‍ കുറവുവന്നതായും ഋഷിരാജ് സിംഗ് അറിയിച്ചു.
എക്‌സൈസ് വകുപ്പില്‍ അഞ്ഞൂറോളം പുതിയ തസ്തികകള്‍ അനുവദിക്കണമെന്നും, പരിശോധനക്കിടെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ നടപടികള്‍ എടുക്കുന്നതിനും അധികാരം നല്‍കണമെന്നും സര്‍ക്കാരിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























