മാണിയുടെ ആരോപണങ്ങള്‍ യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യും: ഉമ്മന്‍ ചാണ്ടി

ബാര്‍ കോഴയില്‍ കെ.എം മാണി ഉന്നയിച്ച ആരോപണങ്ങള്‍ യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണിക്കെതിരെ ഒരു നീക്കവും ഉണ്ടായിട്ടില്ല. മാണി യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണ്. അദ്ദേഹത്തെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്നും ഉമ്മന്‍ ചാണ്ടി കോഴിക്കോട്ട് പറഞ്ഞു.
എല്‍.ഡി.എഫിലേക്ക് പോയേക്കും എന്നുകണ്ട് യു.ഡി.എഫില്‍ തളച്ചിടാനുള്ള ശ്രമമായിരുന്നു ബാര്‍ കോഴ ആരോപണമെന്ന് കെ.എം.മാണി കഴിഞ്ഞദിവസം മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
മാണിയുടെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത് ഫ്രണ്ട് (എം) സോണിയ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിരുന്നു. രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശും ബാര്‍ ഉടമ ബിജു രമേശുമാണ് ബാര്‍ കോഴ ആരോപണത്തിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. ഉമ്മന്‍ ചാണ്ടി സംശയത്തിന്റെ നിഴലിലാണെന്നും കോണ്‍ഗ്രസ് അധ്യക്ഷക്ക് അയച്ച കത്തില്‍ ആരോപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























