ഏതച്ഛന്‍ വന്നാലും... ഘടകകക്ഷികള്‍ ഉടക്കിയതും സുധീരന്റെ തലയില്‍

യുഡിഎഫ് സംവിധാനം തകര്‍ച്ചയുടെ വക്കില്‍. റ്റി.ജെ ചന്ദ്രചൂഢന്റെയും പ്രേമചന്ദ്രന്റെയും നേതൃത്വത്തിലുള്ള ആര്‍എസ് പി, എംപി വീരേന്ദ്രകുമാറിന്റെ ജനതാദള്‍, കെ എം മാണിയുടെ കേരള കോണ്‍ഗ്രസ് എന്നിങ്ങനെയുള്ള മൂന്നു ഘടകകക്ഷികളാണ് യുഡിഎഫ് സംവിധാനത്തിന് പുറത്തേക്ക് പതിയെ പതിയെ നീങ്ങി കൊണ്ടിരിക്കുന്നത്.
കെഎം മാണിക്ക് യുഡിഎഫ് വിടാന്‍ മനസില്ലെങ്കിലും യുഡിഎഫ് സംവിധാനത്തില്‍ നിന്നും അദ്ദേഹം മാനസികമായി എന്നേ കഴിഞ്ഞു. ചന്ദ്രചൂഢന്‍ പരസ്യമായി യുഡിഎഫിനെതിരെ രംഗത്തെത്തി. ഷിബു ബേബി ജോണ്‍ എല്‍ഡിഎഫില്‍ ചേരാനാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നു, കഴിഞ്ഞ ദിവസം മന്ത്രി എ.കെ. ബാലന്‍ വീരേന്ദ്രകുമാറിനെ സന്ദര്‍ശിച്ചതോടെ അദ്ദേഹവും യുഡിഎഫ് വിട്ടു പുറത്തു വരാനുള്ള ഒരുക്കത്തിലാണ്.
അതേസമയം യുഡിഎഫ് സംവിധാനത്തിലുണ്ടായ തകര്‍ച്ചയ്ക്ക് കാരണം വിഎം സുധീരനാണെന്ന മട്ടില്‍ ഉമ്മന്‍ചാണ്ടി കേന്ദ്ര നേതൃത്വത്തിന് കുറിപ്പയച്ചു. സുധീരന്റെ പാര്‍ട്ടി ഭരണം കേരളത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കും എന്നാണ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരായ ചില നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചിരിക്കുന്നു.
മാണി ഗ്രൂപ്പിന്റെ യുവജനവിഭാഗമാകട്ടെ രമേശ് ചെന്നിത്തലയെ പരസ്യമായി ആക്ഷേപിച്ച് രംഗത്തെത്തി. നിലവില്‍ മുസ്ലീംലീഗ് മാത്രമാണ് യുഡിഎഫില്‍ ചാഞ്ചാട്ടമില്ലാതെ തുടരുന്നത്. ഏതായാലും കോണ്‍ഗ്രസ് പാര്‍ട്ടി വന്‍ പ്രതിസന്ധി നേരിടുകയാണ്. ചന്ദ്രചൂഢന്റെ തിരുവനന്തപുരം പ്രസംഗത്തിന്റെ വീഡിയോക്ലിപ്പും ഹൈക്കമാന്റിന് എ ഗ്രൂപ്പ് നേതാക്കള്‍ അയച്ചിട്ടുണ്ട്. എന്നാല്‍ ചൂഢന്റെ പ്രസംഗം ക്ലിക്കാക്കാന്‍ താരമില്ല. കാരണം കെ എം മാണി, വിഎം സുധീരനെ അനുകൂലിച്ച് ഒരു ചാനലില്‍ പരസ്യ പ്രസ്താവന നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























