ഈക്കളി ഇവിടെ നടപ്പില്ല...പിണറായി കലിപ്പില്‍... പണികിട്ടുമെന്നായപ്പോള്‍ ബ്രോ നിലപാടുമാറ്റി

കോഴിക്കോട് കളക്ടറെ ശാസിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതോടെയാണ് തന്റെ ഫേസ്ബുക്കില്‍ കുന്നംകുളം മാപ്പ് പോസ്റ്റ് ചെയ്ത കളക്ടര്‍ പ്രശാന്ത്, എം പി, എം.കെ. രാഘവനോട് മാപ്പു പറഞ്ഞത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ രാഘവന്‍, പിണറായിയെ കണ്ട് വികാരപരമായി സംസാരിച്ചിരുന്നു. തന്നെ പോലൊരാളോട് ഇത്തരത്തില്‍ സംസാരിച്ചെങ്കില്‍ ജില്ലാകളക്ടര്‍ നാളെ എന്തു ചെയ്യും എന്നാണ് എം പി മുഖ്യമന്ത്രിയോട് പറഞ്ഞത്.
കളക്ടര്‍ നിരൂപാധികം മാപ്പു ചോദിച്ചെങ്കിലും സര്‍ക്കാര്‍ അത് കേള്‍ക്കാനിടയില്ല. കാരണം മാപ്പില്‍ ഒതുങ്ങുന്ന തെറ്റല്ല കളക്ടര്‍ ചെയ്തതെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നു. പ്രശാന്തിന്റെ പെരുമാറ്റലംഘനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പെരുമാറ്റചട്ടം വന്നേക്കും. ജനപ്രതിനിധികളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന സര്‍ക്കുലാറാണ് അണിയറയില്‍ ഒരുങ്ങുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പെരുമാറ്റചട്ടം വേണമെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സാധാരണ പെരുമാറ്റചട്ടം ബാധകമല്ലായിരുന്നു, എന്നാല്‍ ഐഎഎസുകാരെ കൂടി പെരുമാറ്റചട്ടത്തിന്റെ പരിധിയില്‍ കൊണ്ടു വരാനാണ് പിണറായി വിജയന്റെ ആലോചന ഇന്ന് എം കെ രാഘവനുമായി ഉടക്കിയാല്‍ നാളെ തന്നോട് തന്നെ ഉടക്കരുതെന്നുണ്ടോ എന്നാണ് പിണറായി ചോദിക്കുന്നത്.
ജില്ലാ കളക്ടര്‍ പ്രശാന്തിനെ കളക്ടറുടെ പുനസംഘടനയില്‍ മാറ്റും. പ്രശാന്തിന് നല്ല പോസ്റ്റുകള്‍ ലഭിക്കാന്‍ സാധ്യതയില്ല. സെക്രട്ടേറിയറ്റില്‍ അദ്ദേഹത്തെ സ്‌പെഷ്യല്‍ സെക്രട്ടറിയാക്കും. ഐഎഎസുകാരനായതിനാല്‍ ഔദ്യോഗിക കാര്‍ ലഭിക്കും. എന്നാല്‍ കളക്ടറുടെ മോടിയൊന്നും ലഭിക്കില്ലെന്നുമാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























