ഈ കഴുകന്‍മാര്‍ക്ക് എന്റെ ശവമാണ് വേണ്ടതെങ്കില്‍ അതും കൊടുക്കാന്‍ തയ്യാര്‍

താനില്ലാതായാലും കലാഭവന്‍ മണിയുടെ മരണത്തെ സംബന്ധിച്ച് നടക്കുന്ന കേസിന് തുമ്പില്ലാതെ തേഞ്ഞുമാഞ്ഞ് പോകാന്‍ അനുവദിക്കരുതെന്ന് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'ഈ കഴുന്മാര്‍ക്ക് കൊത്തിതിന്നാന്‍ വേണ്ടത് എന്റെ ശവമാണെങ്കില്‍ ഞാന്‍ അതും കൊടുക്കാം. മതിയാവോളം ഭക്ഷിക്കട്ടെ, ഈ അന്വേഷണത്തിലൂടെയുള്ള എന്റെ യാത്രയില്‍ ഞാന്‍ ഇല്ലാതായാല്‍ കൂടി ആ കേസ് തേഞ്ഞുമാഞ്ഞുപോകാതെ നിങ്ങള്‍ നോക്കണം.
കേസ് അന്വേഷണം സിബിഐക്ക് വിടും എന്നു കണ്ടപ്പോള്‍ മുതല്‍ ചിലര്‍ക്ക് സംഭ്രമങ്ങള്‍ തുടങ്ങിയെന്നും തങ്ങളെ മാനസികമായി പീഡിപ്പിച്ച് കേസില്‍ നിന്നും പിന്മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇല്ലായ്മകള്‍ പറഞ്ഞ് കുടുംബാംഗങ്ങളെ ചവിട്ടിമെതിക്കുകയാണ് ഇക്കൂട്ടരെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ രാമകൃഷ്ണന്‍ ആരോപിക്കുന്നു. കഴിഞ്ഞദിവസം ഒരു ചാനലില്‍ വന്ന മണിയുടെ കുടുംബത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളെ സൂചിപ്പിച്ചു കൊണ്ടാണ് മണിയുടെ സഹോദരന്റെ പോസ്റ്റ്.
സ്വന്തം സഹോദരന്റെ മരണം അന്വേഷിച്ചിറങ്ങിയ അനിയനും കുടുംബത്തിനും അനുഭവിക്കേണ്ടി വരുന്നത് ദുരവസ്ഥയാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. സത്യം കണ്ടെത്താനുള്ള യാത്രയില്‍ താന്‍ ഇല്ലാതായാലും കേസ് തേഞ്ഞുമാഞ്ഞു പോകാതെ നിങ്ങള്‍ നോക്കണമെന്നും സത്യം ജയിക്കണമെന്നും മണിയുടെ ആരാധകരോട് തന്റെ പോസ്റ്റില്‍ അഭ്യര്‍ത്ഥിക്കുന്നുമുണ്ട് രാമകൃഷ്ണന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























