ഓട്ടിസത്തിന് ചികിത്സ നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

ഓട്ടിസത്തിന് ചികിത്സ നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. ഡോക്ടര്‍ അറസ്റ്റില്‍. രോഗികളുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. ആറന്മുള കേന്ദ്രമാക്കി ഇന്റര്‍നാഷണല്‍ മെന്റല്‍ ഡവലപ്പ്‌മെന്റ് സ്റ്റഡീസ് എന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങിയാണ് തട്ടിപ്പ് നടത്തിയത്. പത്തനംതിട്ട തട്ട സ്വദേശി മോഹന്‍ വൈദ്യയെയാണ് പൊലീസ് പിടികൂടിയത്. ഓട്ടിസത്തിനാണ് പ്രധാനമായും ചികിത്സ നടത്തിയിരുന്നത്. വെള്ളാരം കല്ലിട്ട വെള്ളവും ,ഹെഡ്‌ഫോണ്‍വഴി പാട്ടുകേള്‍പ്പിക്കുന്നതുമാണ് ചികിത്സാ രീതി. ഇതിന് ചെലവ് ലക്ഷങ്ങള്‍. തിരുവനന്തപുരം സ്വദേശിയായ ഒരാളില്‍ നിന്നു തട്ടിയെടുത്തത് 14ലക്ഷം.
കാലിഫോര്‍ണിയ പെബിള്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദം ഉണ്ടെന്നാണ് വ്യാജന്റെ വാദം. പരിശോധനയില്‍ അതും തെറ്റെന്ന് തെളിഞ്ഞു. വിദ്യാഭ്യാസയോഗ്യത പത്താം ക്ലാസ്സ് മാത്രം. വിവിധ സ്ഥലങ്ങളില്‍ ക്ലിനിക്കുകള്‍ നടത്തി. തട്ടിപ്പിന്റെ പേരില്‍ കളമശ്ശേരി പോലീസ് സ്‌റ്റേഷനില്‍ നിലവില്‍ കേസ്സുണ്ട്. ആശുപത്രി നടത്തുന്നതിന് ആവശ്യമായ ഒരുരേഖകളും ഇയാളുടെ പക്കല്‍ ഇല്ല.ആറുമാസം മുന്‍പാണ് ആറന്മുള കേന്ദ്രികരിച്ച് ചികിത്സ തുടങ്ങിയത്.
ക്ലിനിക്കില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍, വന്‍തുക ചിലവിട്ട് മുന്തിയ പത്രങ്ങളില്‍ പരസ്യം നല്‍കുയാണ് പതിവ് ഇതില്‍ വിശ്വസിച്ചാണ് രോഗികള്‍ എത്തുന്നത്. ഒട്ടിസം ചികിത്സയുടെ രോഗികളെ മര്‍ദ്ദിച്ചതായും പരാതി ഉണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























