തെലുങ്കാനയിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടി നേരെയാക്കാന്‍ ഉമ്മന്‍ ചാണ്ടിയെ നിയമിക്കാന്‍ സാധ്യത

കേരളനിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന് ശേഷം കേരളത്തില്‍ പാര്‍ട്ടി നേതൃത്വം നല്‍കിയ പദവികളില്‍നിന്നു ഒഴിഞ്ഞു മാറിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തെലുങ്കാനയിലെ കോണ്‍ഗ്രസ്സ് അധ്യക്ഷനാക്കാന്‍ സാധ്യത. യുപിഎ സര്‍ക്കാരിന്റെ കാലത്ത് തെലുങ്കാന സംസ്ഥാനം രൂപീകരിച്ചതാണെങ്കിലും അവിടെ ശക്തമായി പാര്‍ട്ടി വളര്‍ത്തുന്നതിന് കോണ്‍ഗ്രസ്സ് നേതൃത്വത്തിന് സാധിച്ചിരുന്നില്ലന്നു മാത്രമല്ലാ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയുമായിരുന്നു.
മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ഏകോപനമില്ലാത്തതുമൊക്കെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നു സോണിയ ഗാന്ധി ഉമ്മന്‍ ചാണ്ടിയെ തെലുങ്കാന കോണ്‍ഗ്രസ്സിന്റെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാന്‍ സാധ്യതയെന്ന് ഒരു ദേശീയ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗിനെ മാറ്റി പകരം ഉമ്മന്‍ ചാണ്ടിയെ അധ്യക്ഷനാക്കുമെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























