പെന്‍ഷന്‍ പ്രായം കൂട്ടും;പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിക്കും

ഡോ. തോമസ് ഐസക് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസാക്കിയേക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി എടുത്തു കളയാനും സര്‍ക്കാര്‍ ആലോചിക്കുന്നു.
സര്‍ക്കാര്‍ ജീവനക്കാരെ വരിഞ്ഞു മുറുക്കാനുള്ള പിണറായിയുടെ തീരുമാനത്തിനു പിന്നില്‍ പെന്‍ഷന്‍ പ്രായമാണുള്ളത്. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കണമെന്നത് സര്‍വീസ് സംഘടനകളുടെ ഏറെ നാളായുള്ള ആവശ്യമാണ്. കെ എം മാണിയുടെ 2011 ലെ ബറ്റില്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ഉമ്മന്‍ചാണ്ടിയുടെ കടുംപിടുത്തം കാരണം നടന്നില്ല. യുഡിഎഫ് സര്‍ക്കാരിനു ഭയം സര്‍വീസ് സംഘടനകളായിരുന്നു.
എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിനു അത്തരം ഭയങ്ങളൊന്നുമില്ല. പിണറായി വിജയന് പ്രത്യേകിച്ചു. സര്‍വ്വീസ് സംഘടനകള്‍ സമരം ചെയ്താല്‍ അത് അടിച്ചൊതുക്കാന്‍ പിണറായിക്കറിയാം. സമരം കൂടുതല്‍ മുറുകിയാല്‍ സഖാക്കളുടെ ജോലി ലോക്കല്‍ കമ്മിറ്റി ഓഫീസുകളിലാകും
സര്‍ക്കാരിനു സാമ്പത്തിക പ്രതിസന്ധിയാണെന്ന് തോമസ് ഐസക് ആവര്‍ത്തിക്കുന്നത് പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനുവേണ്ടിയാണ്. പെന്‍ഷന്‍ പ്രായം 58 ആക്കിയാല്‍ തത്ക്കാലം പിടിച്ചു നില്‍ക്കാമെന്നാണ് ഐസക് കരുതുന്നത്.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. എല്‍ഡിഎഫ് അധികാരത്തിലെത്തുകയാണെങ്കില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി എടുത്തു കളയുമെന്ന് പറഞ്ഞിരുന്നു. പങ്കാളിത്ത പെന്‍ഷ് പദ്ധതി പരാജയപ്പെട്ട ഒന്നാണെന്ന് എല്‍ഡിഎഫ് കരുതുന്നു,.
പിണറായി വിജയന്റെ മുമ്പില്‍ സര്‍വീസ് സംഘടനാ നേതാക്കള്‍ ഒന്നുമല്ല. അവര്‍ക്ക് പിണറായി വിജയനോട് സംസാരിക്കാന്‍ പോലും ഭയമാണ്. അതുകൊണ്ട് തന്നെ പെന്‍ഷന്റെ കാര്യത്തില്‍ ഭയമേതുമില്ലാത്ത ഒരുതീരുമാനം ഉടന്‍ ഉണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























