ഹൈടെക് മോഷണ സംഘം ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നു മോഷ്ടിച്ചത് 130 കോടി രൂപ

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഡേറ്റാ ബേസ് സെര്‍വറില്‍ കടന്നുകയറി ഉപഭോക്താക്കളുടെ പേരും വിലാസവും അക്കൗണ്ട് സംബന്ധിച്ച സൂക്ഷ്മമായ വിവരങ്ങള്‍ വരെ തട്ടിപ്പ്‌സംഘം കൈക്കലാക്കിയാണ് വന്‍ തട്ടിപ്പു നടത്തിയത്.
മാഗ്‌നറ്റിക് എടിഎം കാര്‍ഡുകള്‍ ചിപ്പ് കാര്‍ഡുകളാക്കി പുതുക്കണം എന്ന നിര്‍ദേശത്തോടെ ഉപഭോക്താക്കളെ ഫോണില്‍ ബന്ധപ്പെടും.വിശ്വാസ്യത ഉറപ്പിക്കാന്‍ എടിഎം കാര്‍ഡിന് പിന്നിലെ 16 അക്ക നമ്പര്‍ കൃത്യമായി പറയും മിനിട്ടുകള്‍ക്കകം ഉപഭോക്താവിന്റെ ഫോണിലേക്ക് ഒടിപി നമ്പര്‍ അഥവാ വണ്‍ ടൈം പാസ്‌വേഡ് എസ്എംഎസ് ആയി അയക്കും. ഈ നമ്പര്‍ ഉപഭോക്താവിന്റെ കൈയില്‍ നിന്നും ലഭിക്കുന്നതോടെ തട്ടിപ്പു സംഘം പണം അകൗണ്ടില്‍ നിന്നും പിന്‍വലിക്കും.
ഒരുവര്‍ഷത്തിനിടെ ഇത്തരത്തില്‍ നൂറ്റിമുപ്പത് കോടിരൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. സുരക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമാക്കുകയും ഉപഭോക്താക്കളെ വേണ്ട രീതിയില്‍ ബോധവല്‍ക്കരണം നടത്തുകയും ചെയ്തില്ലെങ്കില്‍ ഇനിയും ഇത്തരത്തിലുള്ള ഹൈടെക് മോഷണം നടക്കുമെന്നുറപ്പാണ്. സംഭവത്തെ തുടര്‍ന്നു ദേശസാല്‍കൃത ബാങ്കുകളിലെ സുരക്ഷാ വര്‍ധിപ്പിക്കാന്‍ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























