ഇസഌമിക് സ്‌റ്റേറ്റ് ഭീകരരുടെ ലൈംഗികാടിമായിരുന്ന പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

തങ്ങളുടെ ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചില്ല എന്ന പേരില്‍ ഇസഌമിക് സ്‌റ്റേറ്റ് ഭീകരര്‍ പീഡിപ്പിച്ചിട്ട് ചൂടുവെള്ളത്തിലിട്ട് പരുക്കേല്‍പ്പിച്ച ലൈംഗികാടിമ ആയിരുന്ന 17 കാരി രംഗത്ത്.
മലമുകളില്‍ നിന്നും പിടിച്ചു കൊണ്ടുപോയ യസീദി പെണ്‍കുട്ടികളെ വ്യാപകമായി പാര്‍പ്പിച്ചിരുന്ന ഐഎസിന്റെ നഗരമായ ഷിംഗാലിലേക്ക് കൊണ്ടുപോയ പെണ്‍കുട്ടികളില്‍ ഒരാള്‍ക്കായിരുന്നു ഈ വിധി. 10 വയസ്സുകാരിയായ സഹോദരിക്കൊപ്പം സിറിയയിലെ റഖയിലേക്ക് അയയ്ക്കപ്പെട്ട ഇവരെ അവിടെ റുസയ്യാ എന്നയാളാണ് വാങ്ങിയത്.
ഇയാള്‍ പെണ്‍കുട്ടികളെ വിവസ്ത്രരാക്കിയ ശേഷം തന്റെ ഇംഗിതം നടത്താന്‍ ഒരാളെ തെരഞ്ഞെടുക്കുകയും തന്റെ സുരക്ഷാഭടന് വേണ്ട മറ്റൊരാളെയും കൊണ്ടുപോകുകയുമായിരുന്നു ചെയ്തത്. നടപടിയെ എതിര്‍ത്താല്‍ ഇയാളുടെ സഹായികകളില്‍ ഒരാള്‍ തിളച്ചവെള്ളം കാലിലേക്ക് ഒഴിക്കും. ലൈംഗികതയ്ക്ക് ഉപയോഗിക്കുമ്പോള്‍ തന്നെക്കൊണ്ടു ഖുറാന്‍ ചൊല്ലിക്കുമായിരുന്നെന്നും അങ്ങിനെ ചെയ്തില്ലെങ്കില്‍ ചാട്ടവാറിന് അടിക്കുമെന്നും പെണ്‍കുട്ടി പറഞ്ഞതായിട്ടാണ് ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























