മുഖ്യമന്ത്രിയെ കൈവിട്ടാലും മാര്‍ട്ടിനെ കൈവിടാന്‍ ഒരുക്കമല്ല, എം.കെ.ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന

സര്‍ക്കാരിനെതിരായ കേസുകളില്‍ തുടര്‍ന്നും എം.കെ. ദാമോദരന്‍ ഹാജരാകുന്ന സാഹചര്യങ്ങളുണ്ടായാല്‍ അത് അനാവശ്യ വിവാദമുണ്ടാക്കുമെന്ന് ഇടതുമുന്നണിയും വിലയിരുത്തിയതോടെയാണ് ഇടത് സഹയാത്രികനായ എം.കെ. ദാമോദരന് നിയമോപദേഷ്ടാവെന്ന പ്രത്യേക പദവിയുടെ ആവശ്യമില്ലെന്നു ഇടതു മുന്നണി വിലയിരുത്തിയത്. സാന്‍ഡിയാഗോ മാര്‍ട്ടിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് വിവാദമായ പശ്ചാത്തലത്തില്‍ എം.കെ.ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകസ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
എല്‍ഡിഎഫ് അധികരത്തിലെത്തിയപ്പോള്‍ അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചത് എം.കെ. ദാമോദരനെയാണ്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം സ്ഥാനമേല്‍ക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പ്രതിഫലമൊന്നുമില്ലാത്ത മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവെന്ന പുതിയ പദവി എല്‍ഡിഎഫ് വച്ചുനീട്ടിയത്. പദവിയിലിരുന്നാലും മറ്റുകേസുകളില്‍ ഹാജരാകുന്നതിന് തടസമാകില്ലെന്ന് ഉറപ്പുള്ളതിനാലാണ് അദ്ദേഹം നിയമോപദേഷ്ടാവെന്ന പദവി ഏറ്റെടുത്തത്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് അഡ്വക്കറ്റ് ജനറല്‍ പദവിക്ക് സമാന്തരമായി മുഖ്യമന്ത്രിക്ക് മാത്രമായി നിയമോപദേശകന്‍ നിയമിതനായതും.
മുഖ്യമന്ത്രിയുടെ നിയമോപദശേകന്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കേസുകളില്‍ ഹൈക്കോടതിയില്‍ ഹാജരാകുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും അനാവശ്യവിവാദങ്ങള്‍ക്ക് കാരണമാകുമെന്നു ഇടതു അനുകൂല സംഘടനകള്‍ക്കു അഭിപ്രായമുണ്ട്. നിലവില്‍ സര്‍ക്കാര്‍ താല്‍പര്യത്തിന് വിരുദ്ധമാകുന്ന ഒട്ടേറെ കേസുകളില്‍ അദ്ദേഹം ഹാജരാകുന്നുണ്ട്.
പിണറായി വിജയനെ തീര്‍ത്തും പ്രതിരോധത്തിലാക്കുന്ന വിധത്തിലാണ് അദ്ദേഹം ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി വാദിക്കാന്‍ ഇറങ്ങിയത്. സംഭവം വന്‍ വിവാദം തീര്‍ത്തപ്പോള്‍ പിണറായിക്കും പാര്‍ട്ടിക്കും ഉത്തരം മുട്ടിയിരിക്കുകയാണ്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി വാദിക്കാന്‍ ഇറങ്ങിയത് ശക്തമായി എതിര്‍ത്തു കൊണ്ട് വി എസ് അച്യുതാനന്ദന്‍ രംഗത്തു വന്നിരുന്നു. സാന്‍ഡിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരായത് വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന ആലങ്കാരിക പദവി ഒഴിയുന്ന കാര്യം അദ്ദേഹം പരിഗണിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























