ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തില്‍ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു

ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരവും അക്രമത്തില്‍ പങ്കാളികളായ 200 പേര്‍ക്കെതിരേയും കേസ്. അരുക്കുറ്റി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ആര്‍ വി വരുണിനെയാണ് ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് ചികിത്സ താമസിച്ചു എന്നാരോപിച്ച് കയ്യേറ്റം ചെയ്തത്. സംഭവത്തെ തുടര്‍ന്നു ഡോക്ടര്‍ വരുണ്‍ എറണാകുളത്ത് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് സമീപവാസിയായ ഗംഗാധരന്‍ എന്നയാളെ നെഞ്ചുവേദനയുമായി എത്തിക്കുകയും ഇസിജി എടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് നിര്‍ദേശിക്കുകയുമായിരുന്നു. എന്നാല്‍ ഇതിനിടയില്‍ രോഗി മരിച്ചതോടെ ചികിത്സ വൈകിപ്പിച്ചു എന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരുമായ ഒരു കൂട്ടം ആള്‍ക്കാര്‍ വരുണിനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. വീടിന് കല്ലെറിയുകയും വരുണിനെ മര്‍ദ്ദിക്കുകയും ചെയ്തതായിട്ടാണ് ആരോപണം.
സംഭവത്തില്‍ ഐഎംഎ, കെജിഎംഒഎ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്താനിരിക്കുകയായിരുന്നു. കുറ്റവാളികളെ കണ്ടെത്തുകയും കേസെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇവര്‍ പണിമുടക്ക് പിന്‍വലിച്ചു. ഇന്നലെ ഡോക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിലെ ഡോക്ടര്‍മാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്നു ചികിത്സക്കായി എത്തുന്ന രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. മഴക്കാലമായതോടെ പനിയും മറ്റ് അസുഖങ്ങളും വ്യാപകമായ സാഹചര്യത്തിലുള്ള ഡോക്ടര്‍മാരുടെ സമരം സാരമായി ബാധിച്ചിരുന്നു. ഒപി, എപി വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























