മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പി.എയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ മുന്‍ സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പി.എ ലിജോ ജോസഫിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. തൃശൂര്‍ അരണാട്ടുകരയിലുള്ള ലിജോയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയാണ്. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് സി.ഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. രാവിലെ ഏഴ് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്.
ലിജോ ജോസഫ് ഒരു കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ലിജോക്കെതിരെ വിജിലന്‍സ് കേസെടുത്തു.
തൃശൂര്‍ ജില്ലയിലെ മൂന്ന് സ്ഥലങ്ങളിലായി ലിജോ ഒരു കോടിയിലേറെ രൂപ വില വരുന്ന ഭൂമി വാങ്ങിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് ലിജോക്കെതിരെ കേസെടുത്തത്. അഴിമതി ആരോപണം നിലവിലുള്ള മറ്റ് മുന്‍ മന്ത്രിമാരുടെ പി.എ മാര്‍ക്കെതിരെയും അന്വേഷണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























