ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ കൃഷിമന്ത്രിയുടെ മിന്നല്‍ പരിശോധന

തിരുവനന്തപുരം ആനയറയിലെ മൊത്തവിതരണ കേന്ദ്രത്തില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോര്‍ട്ടികോര്‍പ്പ് എംഡി സുരേഷ്‌കുമാറിനെ മാറ്റി. കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിക്ക് ഹോര്‍ട്ടികോര്‍പ് എംഡിയുടെ ചുമതല നല്‍കിയിട്ടുണ്ട്. ക്രമക്കേടുമായി ബന്ധപ്പെട്ട് ഹോര്‍ട്ടികോര്‍പ്പ് റീജണല്‍ മാനേജര്‍ മധുസൂദനനെ സസ്‌പെന്‍ഡ് ചെയ്തു.
ഹോര്‍ട്ടികോര്‍പ് മൊത്തവിതരണ കേന്ദ്രത്തിലെ ക്രമക്കേടിനെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഹോര്‍ട്ടികോര്‍പ്പ് മൊത്തവിതരണകേന്ദ്രത്തില്‍ കൃഷിവകുപ്പു മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കര്‍ഷകരുടെ പേരില്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ചു വില്‍ക്കുന്നതു തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറിയാണെന്ന് കണ്ടെത്തിയിരുന്നു.
ഏജന്റുമാര്‍ വഴിയായിരുന്നു ഹോര്‍ട്ടിക്കോര്‍പ്പ് ഇവിടെ പച്ചക്കറി എത്തിച്ചിരുന്നത്. കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. കര്‍ഷകരുടെ പേരില്‍ കച്ചവടക്കാരുടെ നമ്പരുകളാണ് രജിസ്റ്ററില്‍ സൂക്ഷിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























