സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പദ്ധതികളുമായി പിണറായി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് ഇന്ന് നിയമ സഭയില്‍

പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ ബഡ്ജറ്റ് ധനകാര്യ മന്ത്രി തോമസ് ഐസക് ഇന്ന് നിയമ സഭയില്‍ അവതരിപ്പിക്കും. നിലവിലുള്ള സാമ്പത്തിക മാന്ദ്യം മറികടന്ന് എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്നത് എങ്ങനെയെന്നു വിവരിക്കുന്നതായിരിക്കും ബഡ്ജറ്റെന്നു തോമസ് ഐസക് വിശദീകരിച്ചു. ഇന്ന് രാവിലെ ഒന്‍പതിനു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് തന്റെ ഏഴാമത്തെ ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുന്നതില്‍ കേരളത്തിന് വന്‍ പ്രതീക്ഷകളാണുള്ളത്.
ധനപ്രതിസന്ധിക്കു പരിഹാരം കാണുന്നതിനൊപ്പം വന്‍കിട വികസന പദ്ധതികള്‍ നടപ്പാക്കുക എന്ന വെല്ലുവിളിയാണ് ധന മന്ത്രി തോമസ് ഐസക്കിന് മുന്നിലുള്ളത്.കഴിഞ്ഞ ഫെബ്രുവരിയില്‍ ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റിനുള്ള തിരുത്തല്‍ രേഖയാണിതെങ്കിലും അതിനെ അടിമുടി ഉടച്ചുവാര്‍ക്കുന്നതാകും ബജറ്റ് നിര്‍ദേശങ്ങള്‍. അടുത്ത അഞ്ചുവര്‍ഷം സാമ്പത്തികവളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കാനുള്ള നിര്‍ദേശങ്ങള്‍ക്കാകും ബജറ്റില്‍ ഊന്നല്‍ നല്‍കുക.
ബജറ്റിനു പുറത്തുനിന്നു നിക്ഷേപം കൊണ്ടുവന്ന് അടിസ്ഥാനസൗകര്യമേഖലയുടെ വികസനമാണ് ഐസക്ക് ലക്ഷ്യമിടുന്നത്.സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങള്‍, അര്‍ധസര്‍ക്കാര്‍ ധനകാര്യസ്ഥാപനങ്ങള്‍, സ്വകാര്യ സംരംഭകര്‍, പ്രവാസികള്‍ തുടങ്ങി കഴിയുന്നത്ര വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഇതിനുള്ള ഫണ്ട് കണ്ടെത്താനാണു മന്ത്രിയുടെ ശ്രമം.
സാധാരണക്കാര്‍ക്കുമേല്‍ അധിക നികുതി ചുമത്തില്ലെങ്കിലും 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്കു ഹരിത നികുതി ചുമത്തുന്നതിനും ബഡ്ജറ്റില്‍ നിര്‍ദ്ദേശമുണ്ടാകും. വാഹനങ്ങളുടെ വലിപ്പമനുസരിച്ചു 400 രൂപ മുതല്‍ മുകളിലേക്കു നികുതി ഈടാക്കി അതുവഴി ഈ വര്‍ഷം തന്നെ 40 കോടി രൂപയെങ്കിലും സമാഹരിക്കുകയാണു ലക്ഷ്യം.
സര്‍ക്കാര്‍ സര്‍വീസിനെ ഉടച്ചുവാര്‍ക്കാനുള്ള ചില നിര്‍ദേശങ്ങള്‍ക്കും സാധ്യതയുണ്ട്. ട്രഷറി കമ്പ്യൂട്ടര്‍വല്‍ക്കരണവും കോര്‍ബാങ്കിംഗും നടപ്പാക്കും. പരിസ്ഥിതി സംരക്ഷണത്തിനുള്ള നിര്‍ദേശങ്ങള്‍,എല്ലാവര്‍ക്കും പാര്‍പ്പിടം തുടങ്ങിയ പദ്ധതികളും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ മെഡിക്കല്‍ കോളജുകള്‍ക്കു പകരം നിലവിലെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാകും ബജറ്റ് ഊന്നല്‍ നല്‍കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























