ബജറ്റ് കേരളത്തില്‍ വരാന്‍ പോകുന്ന പരിവര്‍ത്തനത്തിന്റെ ദിശാസൂചിക

ഇടതു പക്ഷ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അടുത്ത അഞ്ചു വര്‍ഷം കേരളത്തില്‍ വരാന്‍ പോകുന്ന പരിവര്‍ത്തനത്തിന്റെ ദിശാസൂചികയാകും ഈ ബജറ്റ്. സാമ്പത്തിക മേഖലയില്‍ ഇടപെട്ട് ആഭ്യന്തര വരുമാനം വര്‍ധിപ്പിക്കണം.എല്ലാ സാമൂഹികക്ഷേമ പെന്‍ഷനും 1000 രൂപയാക്കി.എല്ലാവര്‍ക്കും വീട്, വെള്ളം, വെളിച്ചം എന്നിവ ഉറപ്പാക്കും. പെന്‍ഷന്‍ കുടിശിക തീര്‍ക്കും
60 വയസുകഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍. പെന്‍ഷന്‍ ബാങ്ക് വഴിയാക്കും. ജീവനക്കാര്‍ക്ക് ഓണത്തിന് ഒരുമാസത്തെ ശമ്പളം അഡ്വാന്‍സായി നല്‍കും. അഞ്ചുവര്‍ഷത്തിനകം എല്ലാവര്‍ക്കും വീട്. കാരുണ്യചികില്‍സാപദ്ധതി എല്ലാവരുടെയും അവകാശമാക്കും.
മുടങ്ങിക്കിടക്കുന്ന വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ പ്രത്യേകപദ്ധതി. ഭൂമിയില്ലാത്തവര്‍ക്ക് മൂന്നുസെന്റ് സ്ഥലം. ധനപ്രതിസന്ധി മറികടക്കാന്‍ രണ്ടാംമാന്ദ്യവിരുദ്ധ പാക്കേജ്. 12,000 കോടിരൂപയുടെ പാക്കേജ്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നിയമനിര്‍മാണം. പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പദ്ധതി. നാലുവരിപ്പാത, ഗെയില്‍, വിമാനത്താവളവികസനം എന്നിവയ്ക്ക് ഫണ്ട് അനുവദിച്ചു.
മരുന്നു നിര്‍മാണത്തിനായി കെഎസ്ഡിപിയുടെ നേതൃത്വത്തില്‍ ഫാക്ടറി.കൃഷിഭൂമിയുടെ ഡേറ്റാബാങ്ക് ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും. നെല്ലുസംഭരണത്തിനു 385 കോടി. വയല്‍നികത്തല്‍ വ്യവസ്ഥ റദ്ദാക്കി.. നാളികേര സംരംഭണത്തിന് 25 കോടി. പച്ചക്കറി കൃഷിക്ക് ഊന്നല്‍. നെല്‍കൃഷി പ്രോല്‍സാഹനത്തിനു 50 കോടി, നെല്‍കൃഷി സബ്‌സിഡി കൂട്ടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























