ബജറ്റില്‍ വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍; എയ്ഡഡ് അടക്കം എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലെയും എട്ടാം ക്ലാസു വരെയുളള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം

വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. ഓരോ മണ്ഡലത്തിലും ഒരു സ്‌കൂള്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തും. ഈ പദ്ധതിക്കായി 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തി. എയ്ഡഡ് അടക്കം എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലെയും എട്ടാം ക്ലാസു വരെയുളള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം നല്‍കും.
ഹയര്‍സെക്കന്‍ഡറി/ വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ആസ്ഥാനമന്ദിരം പണിയാന്‍ 20 കോടി രൂപ അനുവദിച്ചു. അഞ്ച് വര്‍ഷത്തിനകം ആയിരം ഹൈടെക് സ്‌കൂളുകള്‍. കെട്ടിട്ട നിര്‍മ്മാണചുമതല സര്‍ക്കാര്‍ വഹിക്കും മറ്റു ചിലവുകള്‍ സന്നദ്ധസംഘടനകളും വ്യക്തികളും വഹിക്കണം. വിദ്യാഭ്യാസവായ്പാ കുടിശ്ശിക തീര്‍ക്കാന്‍ നൂറ് കോടി രൂപ ബാങ്കുകള്‍ക്ക് അനുവദിച്ചു.
ഭിന്നശേഷിക്കാരായ അന്‍പതിനായിരത്തോളം കുട്ടികളുടെ പുസ്തകങ്ങള്‍ക്കും സ്‌റ്റേഷനറിക്ക് 250 രൂപ അനുവദിച്ചു. യൂണിഫോമിന് അഞ്ഞൂറു രൂപയും യാത്രചിലവിന് ആയിരം രൂപയും അനുവദിച്ചു. കേരളസര്‍വകലാശാല 25 കോടി കാലിക്കറ്റ് എംജി കണ്ണൂര്‍ 24 കോടി, മലയാളം സര്‍വകലാശാല 7 കോടി രൂപ എന്നിങ്ങനെ വിലയിരുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























