Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അന്ധനായ അച്ഛന് താങ്ങായി ദുര്‍ഗാലക്ഷ്മി

08 JULY 2016 02:26 AM IST
മലയാളി വാര്‍ത്ത.

തന്റെ കൂട്ടുകാരെല്ലാം രക്ഷിതാക്കളുടെ സ്‌നേഹത്തണല്‍ നുണയുന്ന സമയത്ത് ദുര്‍ഗാലക്ഷ്മി എന്ന 13കാരി സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണ്. അകലെ കാഴ്ചയുടെ വിളക്കുമാടങ്ങള്‍ കണ്ണടച്ച അച്ഛന
ഒരു നിമിഷംപോലും പാഴാക്കാനാതെ സ്‌കൂള്‍ യൂണിഫോമില്‍ തന്നെ കറുത്ത കണ്ണട ധരിച്ച അച്ഛനരികെ ഇവളോടിയെത്തും. കാരണം അച്ഛനാണ് ഇവള്‍ക്കെല്ലാം. ചുറ്റുപാടിലെ ബഹളങ്ങള്‍ക്കിടയിലേക്ക് ലോട്ടറി.. ലോട്ടറി എന്ന ചൊല്ലുവിളിയുടെ കടിഞ്ഞാണെറ്റെടുക്കും. അച്ഛനെ സാക്ഷിയാക്കി ശേഷിക്കുന്ന ലോട്ടറിയെല്ലാം വിറ്റുതീര്‍ക്കും. ഇതു ദുര്‍ഗാലക്ഷ്മിയുടെ പതിവുരീതികള്‍. പാലക്കാടിന്റെ കാഴ്ചയോരങ്ങളില്‍ പതിവുകാഴ്ച.
അതെ, ദുര്‍ഗാലക്ഷ്മി എന്ന പെണ്‍കുട്ടി നഗരത്തിലെ ഗവ.മോയന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. വള്ളിക്കോട് പാലക്കയ്ക്കപ്പറമ്പ് കുമാരന്‍ സുഭാഷിണി ദമ്പതികളുടെ മകള്‍. ബാല്യകാലത്തേ കാഴ്ചയുടെ നിറങ്ങളും സ്വപ്‌നങ്ങളും അന്യമായ വ്യക്തിയായിരുന്നു കുമാരന്‍. ആദ്യം വലതുകണ്ണിനും പിന്നീട് ഇടതു കണ്ണിനും കാഴ്ച നഷ്ടപ്പെട്ടു. വിദഗ്ധ ചികിത്സകള്‍ക്കും കാഴ്ചശക്തി നല്‍കാനാവില്ലെന്ന ആശുപത്രി അധികൃതരുടെ മുന്നറിയിപ്പ് ഈ കുടുംബത്തിന്റെ സ്വപ്‌നങ്ങളെ ഇരുട്ടിലാക്കി.
എന്നാല്‍, തളരാന്‍ കുട്ടാക്കാത്ത കുമാരന്‍ ലോട്ടറി വില്പനയുമായി രംഗത്തിറങ്ങി. തട്ടും തടവുമായി ജീവിതവും മുന്നോട്ടുനീങ്ങി. ഇതിനിടെ കല്യാണം കഴിഞ്ഞു. മകളും ജനിച്ചു. പക്ഷേ, ദാരിദ്ര്യവും അന്ധതയും സ്വപ്‌നങ്ങള്‍ക്കുമേല്‍ അടയിരിക്കാന്‍ കുമാരന്‍ അനുവദിച്ചില്ല. വര്‍ഷംചെല്ലുംതോറും വളര്‍ന്നുവരുന്ന മകള്‍ ദുര്‍ഗാലക്ഷ്മിയായിരുന്നു ഈ ദമ്പതികളുടെ സ്വപ്‌നവും ഭീതിയും.
പിച്ചവച്ചുനടക്കുമ്പോഴേ മാതാപിതാക്കളുടെ കഷ്ടപ്പാടുകള്‍ കണ്ടറിഞ്ഞ പെണ്‍കുട്ടി കൗമാരത്തില്‍ കുടുംബത്തിനു കൂട്ടാവുകയായിരുന്നു. മാതാവ് സുഭാഷിണി വടക്കന്തറ പച്ചക്കറിക്കടയില്‍ നില്ക്കുകയാണ്. കഴിഞ്ഞ എട്ടുമാസമായി താണാവിലുള്ള ഫോറസ്റ്റ് ഡിവിഷന്റെ മുമ്പിലുള്ള റെയില്‍വേ സ്‌റ്റേഷന്‍ റോഡിനരികിലാണ് ഇവരുടെ ലോട്ടറിവില്പന.
രാവിലെ മാതാവ് സുഭാഷിണിയാണ് ഇവരെ അവിടെ കൊണ്ടുവിടുന്നത്. സ്‌കൂളില്‍ ഉച്ചവരെ മാത്രമേ ക്ലാസുള്ളൂ. 12.30 നു ക്ലാസ് വിട്ടുകഴിഞ്ഞാല്‍ അവള്‍ അച്ഛനോടൊപ്പം ചേരും. ടിക്കറ്റ് വിറ്റു തീരുംവരെ ഇരുട്ടോളം അച്ഛനു മകള്‍ തണലാകും. ഇതിനിടെ, സ്‌കൂളിലെ സുഹൃത്തുക്കള്‍ കണ്ടാലും ദുര്‍ഗയ്ക്കു പരിഭവമില്ല. തന്റെ ജീവിതം തുന്നിച്ചേര്‍ക്കാന്‍ പാടുപെടുന്ന മാതാപിതാക്കളെയാണ് ഇവള്‍ അന്നേരം ഓര്‍മിക്കുക. വിലപ്‌ന തീര്‍ന്നതിനുശേഷം അച്ഛന്റെ കൈയുംപിടിച്ച് ഈ മകള്‍ വീട്ടിലക്കു മടങ്ങും. ദിവസം തോറും 60 ടിക്കറ്റുകള്‍ വില്‍ക്കും.
വള്ളിക്കോടുള്ള കുടുംബ വീട്ടില്‍ നാലു സെന്റ് സ്ഥലത്തു ഷെഡ് കെട്ടിയാണ് ഈ കുടുംബം താമസിക്കുന്നത്. കിടപ്പാടമില്ലാതെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നത് ഈ ദമ്പതികളെ അലട്ടുകയാണ്. വളര്‍ന്നുവരുന്ന മകളെ അടച്ചുറപ്പുള്ള വീട്ടില്‍ വളര്‍ത്തണമെന്ന ഈ അച്ഛനമ്മമാരുടെ സ്വപ്‌നം ഇന്നും ഇരുട്ടറയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends