ജിഷ വധക്കേസില്‍ കൃത്യ വിലോപം നടത്തിയ കുറുപ്പംപടി പോലീസ് പുതിയ വിവാദത്തില്‍

ജിഷ വധക്കേസില്‍ പ്രാഥമീക അന്വേഷണത്തില്‍ തന്നെ നിരവധി ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കുറുപ്പംപടി പോലീസ് വിധേയമായിരുന്നു. ജിഷയുടെ വധവുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കുന്നതിനും, ജിഷയുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ തിടുക്കം കാട്ടിയെന്നുമൊക്കെ നിരവധി പഴികളും വിമര്‍ശനങ്ങളും നാട്ടുകാരുടെ എതിര്‍പ്പും കുറുപ്പംപടി പോലീസ് ഏറ്റുവാങ്ങിയിരുന്നു. ഇതേ പോലീസ് തന്നെ തന്നെയാണ് പുതിയ വിവാദത്തില്‍ പെട്ടിരിക്കുന്നത്.
ബുധനാഴ്ച രാത്രി കുറുപ്പംപടി സ്റ്റേഷന്‍ പരിധിയിലുള്‍പ്പെട്ട പുല്ലുവഴി പ്രദേശത്തെ യുവാക്കള്‍ തമ്മിലുണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ വിളിച്ചു വരുത്തിയ എസ് ഐ, നാട്ടുകാര്‍ക്ക് തലവേദനയാവുകയായിരുന്നു. സ്ഥലത്തെത്തിയ കുറുപ്പംപടി എസ്.ഐ സംഘര്‍ഷം ഉണ്ടാക്കിയവരെ തിരക്കാതെ നാട്ടുകാര്‍ക്ക് നേരെ തിരിയുകയായിരുന്നു.
പ്രശ്‌നമുണ്ടാക്കിയവരെ അന്വേഷിക്കുന്നതിന് മുന്‍പ് തടിലോറി വരുന്നതും കാത്തിരുന്ന മരവ്യവസായിയെ അറസ്റ്റു ചെയ്തു നീക്കാന്‍ ശ്രമിച്ചതായി നാട്ടുകാര്‍ പരാതിപ്പെട്ടു. വ്യവസായിയെ അറസ്റ്റു ചെയ്യാന്‍ ശ്രമിക്കുന്നത് കണ്ട പഞ്ചായത്തു വൈസ് പ്രസിഡന്റിനോടും പോലീസ് മുറയില്‍ തന്നെ ചീത്തവിളി തുടരുകയാണ് ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റാണെന്ന് ജോയി അറിയിച്ചെങ്കിലും താന്‍ ആരാണെങ്കിലും എനിക്കൊന്നുമില്ലെന്നുമൊക്കെയാണ് എസ് ഐ പറഞ്ഞത്. ഓടിക്കൂടിയ നാട്ടുകാര്‍ രോഷാകുലരായതിനെ തുടര്‍ന്നു പെരുമ്പാവൂര്‍ പോലീസ് രംഗത്തെത്തുകയും ചെയ്തു. നാട്ടുകാരില്‍ നിന്നും കാര്യങ്ങള്‍ വ്യക്തമായതോടെ കുറുപ്പംപടി എസ്.ഐ വിനോദ് കുമാറിനെ അനുനയിപ്പിച്ച് പറഞ്ഞയക്കാന്‍ ശ്രമിച്ചെങ്കിലും എസ് ഐ സമ്മതിച്ചില്ല.
നീണ്ടനേരത്തെ അസഭ്യം പറച്ചിലിനും വെല്ലുവിളികള്‍ക്കും ഒടുവില്‍ മടങ്ങിപോയ വിനോദ്കുമാര്‍ കുന്നത്തുനാട് സി.ഐയെയും കൂട്ടി 11.30ഓടെ തിരികെ വന്നെങ്കിലും സി ഐ ക്ക് കാര്യം മനസിലായതോടെ എസ് ഐ യെ നിര്‍ബന്ധിച്ചു വണ്ടിയില്‍ കയറ്റി കോപ്പന്‍ഡ് പോവുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























