കല്‍ബുര്‍ഗ് റാഗിംഗ് കേസ്; ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യമില്ല

കല്‍ബുര്‍ഗ് നഴ്‌സിങ് കോളജില്‍ മലയാളി ദലിത് വിദ്യാര്‍ഥി അശ്വതി റാഗിങ്ങിനിരയായ കേസില്‍ ഒന്നാം പ്രതി ലക്ഷ്മി, രണ്ടാം പ്രതി ആതിര എന്നിവര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. അതേസമയം മൂന്നാം പ്രതി ഇടുക്കി സ്വദേശിനി കൃഷ്ണപ്രിയക്ക് കോടതി ജാമ്യം അനുവദിച്ചു. അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി പ്രേമാവതി മനഗോളിയാണ് കേസ് പരിഗണിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അശ്വതി, ബന്ധുക്കള്‍, ഡോക്ടര്‍മാര്‍ എന്നിവരില്‍നിന്ന് കല്‍ബുര്‍ഗ് ഡിവൈ.എസ്.പി എ.എസ്. ഝാന്‍വി നേരത്തേ മൊഴിയെടുത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























