15 മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതായി സൂചന

കേരളത്തില്‍നിന്നു 15 പേര്‍ ഐഎസില്‍ ചേര്‍ന്നതായി സൂചന. കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍നിന്നു കാണാതായിരിക്കുന്ന 15 പേരാണ് ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്നത്. ഇതില്‍ സ്ത്രീകളടക്കമുള്ളവര്‍ ഉള്‍പ്പെടുന്നതായി കേന്ദ്ര ഏജന്‍സികള്‍ക്കു സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഇപ്പോള്‍ എവിടെയാണെന്നതു സംബന്ധിച്ച് പോലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല.
കാണാതായവരുടെ ഫോണുകള്‍ ഓഫ് ചെയ്ത നിലയിലാണെന്നും ഇവരില്‍ ഒരാളുടെ ബന്ധുവിന് 'ഞങ്ങള്‍ അവസാന ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നു' എന്ന് വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കാണാതായവരില്‍ നാല് സ്ത്രീകളും രണ്ട് കുട്ടികളും ഒരു ഡോക്ടറും ഒരു എന്‍ജിനീയറും ഉള്‍പ്പെടുന്നതായാണ് സൂചന. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് കാണാതായവരെല്ലാം.
മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























