ഉമ്മന്‍ചാണ്ടിയുടെ റെക്കോര്‍ഡ് തകര്‍ത്ത് തോമസ് ഐസക്ക്

ബജറ്റ് പ്രസംഗത്തില്‍ റെക്കോര്‍ഡിട്ട് ധനമന്ത്രി തോമസ് ഐസക്ക്. കൂടുതല്‍ സമയമെടുത്ത് പ്രസംഗം പൂര്‍ത്തിയാക്കിയതിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ഐസക്ക് തകര്‍ത്തത്. രണ്ടു മണിക്കൂറും 56 മിനിട്ടുമെടുത്താണ് ഐസക്ക് പ്രസംഗം പൂര്‍ത്തിയാക്കിയത്.
2 മണിക്കൂറും 54 മിനിട്ടുമെടുത്താണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2016 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് പൂര്‍ത്തിയാക്കിയത്. 2 മണിക്കൂര്‍ 50 മിനിട്ടെന്ന കെ.എം. മാണിയുടെ 2013 ലെ റെക്കോര്‍ഡാണ് അന്ന് തകര്‍ന്നത്. ധനമന്ത്രിയായിരുന്ന കെ.എം. മാണി രാജിവച്ചതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിച്ചത്.
പിണറായി മന്ത്രിസഭയുടെ ആദ്യ ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചത്. നമുക്ക് ജാതിയില്ല എന്ന ശ്രീനാരായണ ഗുരുവിന്റെ പ്രഖ്യാപനം ഉദ്ദരിച്ചാണ് ബജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഓര്‍മ്മിപ്പിച്ച് ഒഎന്‍വിയുടെ കവിതയില്‍ നിന്ന് ഈരടിയും ചൊല്ലിയാണ് അദ്ദേഹം ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























