Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കലാഭവന്‍ മണിയുടെ സ്മാരകത്തിന് 50 ലക്ഷം, കലാകാരന്‍മാര്‍ക്കുള്ള പെന്‍ഷന്‍ 1500 രൂപയാക്കും

08 JULY 2016 08:57 AM IST
മലയാളി വാര്‍ത്ത.

അന്തരിച്ച പ്രശ്‌സത നടന്‍ കലാഭവന്‍ മണിയുടെ സ്മാരകത്തിനായി 50 ലക്ഷം രൂപ അനുവദിക്കുമെന്ന് ബജറ്റ് പ്രസംഗത്തില് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കലാകാരന്‍മാര്‍ക്കുള്ള പെന്‍ഷന്‍ പ്രതിമാസം 1500 രൂപയാക്കി ഉയര്‍ത്തും. പടയണി, തെയ്യം, മേളം എന്നിവ അവതരിപ്പിക്കുന്ന കലാകാരന്‍മാര്‍ക്കും പെന്‍ഷന്‍ അനുവദിക്കും.

സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ 2008ലെ മാതൃകയില്‍ പ്രത്യേക പാക്കേജ് രൂപീകരിക്കുമെന്ന് ബജറ്റില്‍ പറയുന്നു. 12,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 2500 കോടി രൂപ ഈ വര്‍ഷം തന്നെ വേണ്ടിവരും.  അടിസ്ഥാനസൗകര്യ വികസനത്തിന് പണം കണ്ടെത്താനായി പുതിയ നിക്ഷേപനിധി രൂപവത്കരിക്കും. പുതിയ സംവിധാനം കൊണ്ടുവരാനായി നിയമഭേദഗതി കൊണ്ടുവരും.

പല മേഖലകളിലായി 20,000 കോടി രൂപ ഇതിലേക്ക് കണ്ടെത്തും. ഇഫ്ടാക് എന്ന പ്രത്യേക കമ്മീഷനാണ് ഇതിന്റെ ചുമതല. സമൂലമായ നിയമഭേദഗതിയിലൂടെ, കടംവാങ്ങുന്ന പണത്തിന്റെ വിശ്വാസ്യത കൂട്ടി ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇങ്ങനെ സ്വരൂപിക്കുന്ന പണം സര്‍ക്കാര്‍ ഖജനാവില്‍ നിക്ഷേപിക്കില്ല. ബജറ്റിന് പുറത്തുനിന്ന് കണ്ടെത്തുന്ന തുകയായിരിക്കും ഇത്. പെട്രോള്‍ സെസ്, മോട്ടോര്‍ വാഹന നികുതിയുടെ ഒരു ഭാഗവും ഇതിലേക്ക് മാറ്റും. ഈ നിധിയില്‍ നിന്നായിരിക്കും കരാറുകാര്‍ക്കുള്ള പണം നല്‍കുക. അതിനാല്‍ തന്നെ കരാറുകാര്‍ക്ക് ട്രഷറിയെ സമീപിക്കേണ്ടിവരില്ല.

നാലുവരി പാത, ഗെയില്‍പദ്ധതി, വിമാനത്താവളങ്ങളുടെ നിര്‍മ്മാണം എന്നിവയ്ക്കും ഇതില്‍ നിന്ന് പണം കണ്ടെത്തും. കെ.എസ്.ഡി.പിയുടെ കീഴില്‍ പൊതുമേഖലയില്‍ മരുന്നു നിര്‍മ്മാണ കമ്പനി തുടങ്ങുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സംസ്ഥാനം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും വരും വര്‍ഷം റവന്യൂ കമ്മി 20,000 കോടി രൂപയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വര്‍ഷത്തിനകം ഒരു ലക്ഷം കോടി രൂപ നിക്ഷേപമിറക്കാനായാല്‍ മാത്രമേ സംസ്ഥാനത്തിന്റെ സ്ഥിതി മെച്ചപ്പെടുത്താനാകൂ എന്നും തോമസ് ഐസക് പറഞ്ഞു.

പ്രതിസന്ധിക്ക് കാരണം നികുതി വരുമാനത്തിലുണ്ടായ ഇടിവാണ്. നികുതി പിരിവില്‍ കെടുകാര്യസ്ഥതയും അഴിമതിയും പ്രകടമാണ്. നികുതി പിരിവ് കാര്യക്ഷമമായിരുന്നില്ല. മൊത്തം 24,000 കോടി രൂപ പിരിക്കാന്‍ കഴിഞ്ഞില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends