മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ അന്വേഷണം വെറും പ്രഹസനമായി മാറിയെന്നും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ വ്യവസായി വി.എം.രാധാകൃഷ്ണന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും ഹൈക്കോടതി പറഞ്ഞു. കേസ് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണു കോടതിയുടെ വിമര്‍ശനം. കേസില്‍ ആരോപണ വിധേയനായ വിഎം രാധാകൃഷ്ണന്‍ നിയമത്തിന് അതീതനാണോ എന്ന് ചോദിച്ച കോടതി വിഎം രാധാകൃഷ്ണനെ സര്‍ക്കാരുകളെല്ലാം സംരക്ഷിക്കുകയാണെന്നും കുറ്റപ്പെടുത്തി.
കേസ് സംബന്ധിച്ചു മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഉദ്യോഗസ്ഥര്‍ കാണുന്നില്ലേ എന്ന് ജസ്റ്റിസ് ബി.കെമാല്‍പാഷ ചോദിച്ചു. അഴിമതിക്കേസില്‍ ഒരാഴ്ചയ്ക്കകം കേസെടുക്കാനും കോടതി നിര്‍ദേശിച്ചു. കേസെടുത്തില്ലെങ്കില്‍ വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടു.
മലബാര്‍ സിമന്റ്‌സിലെ അഴിമതികളിലും ക്രമക്കേടുകളിലും സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ വ്യവസായ മന്ത്രിയുമായ എളമരം കരീമിനു വ്യക്തമായ പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി മലബാര്‍ സിമന്റ്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ എം. സുന്ദരമൂര്‍ത്തി രംഗത്തെത്തിയിരുന്നു. എം. സുന്ദരമൂര്‍ത്തി, വി.എം. രാധാകൃഷ്ണന്‍, പി. സൂര്യനാരായണന്‍ എന്നിവര്‍ മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ടവരാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























