നിമിഷ തിരോധാനം: അമ്മ ബിന്ദുവുമായി നിമിഷ നടത്തിയ വാട്‌സ്ആപ് ചാറ്റിന്റെ പൂര്‍ണ രൂപം പുറത്ത്

തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനിയായ നിമിഷ അമ്മ ബിന്ദുവുമായി നടത്തിയ വാട്‌സ്ആപ് ചാറ്റിന്റെ പൂര്‍ണ രൂപം. ശ്രീലങ്കയിലെത്തിയിട്ടും ഇരുവരും ചാറ്റുചെയ്തിരുന്നു. മകളോട് തിരികെയെത്താനും മകളെ തിരികെ തരണമെന്ന് ഭര്‍ത്താവ് ഈസയോട് അഭ്യര്‍ഥിക്കുന്നതുമുണ്ട്.
ഹലോ ആന്റി എന്താ വിശേഷം എന്ന് ഇസ തന്നെ വോയ്‌സ് മെസേജിലൂടെ ബിന്ദുവിനോട് ചോദിക്കുന്നുണ്ട്. ഇതിന് ''ഞാന്‍ രണ്ടു പേരോടും മിണ്ടൂല. എന്തിനാ നിങ്ങള്‍ അവിടെ പോയി കിടക്കുന്നത്. ഞാന്‍ പറഞ്ഞതല്ലേ മാസത്തില്‍ ഒരു തവണ അവളെ കാണണമെന്ന്. വേറൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ? അവള്‍ ഗര്‍ഭിണിയല്ലേ മോനേ?
ഒരമ്മയുടെ ആഗ്രഹമല്ലേ മോനേ?'' എന്ന് യാചിക്കുന്നതും കാണാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























