ലൗ ജിഹാദ്: കാണാതായ മറിയത്തിന്റെ അമ്മയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്

പാലക്കാട് നിന്ന് കാണാതായ യെഹിയയുടെ ഭാര്യ മറിയം അവസാനമായി മൂന്നാഴ്ച മുന്‍പാണ് ഫോണില്‍ വിളിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മറിയത്തിനെ ബന്ധപ്പെടാന്‍ യെഹിയയുടെ അടക്കം നാലിലധികം ഫോണ്‍ നമ്പറുകളുണ്ടായിരുന്നന്നു അമ്മ മിനി പറഞ്ഞു. ഇവയിലൊന്നും മകളെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് മകളും ഭര്‍ത്താവും ശ്രീലങ്കയിലേക്ക് പോയി മടങ്ങിവന്നു. എന്നാല്‍ ഇതിനെ തങ്ങള്‍ നിരുത്സാഹപ്പെടുത്തി. എന്തിനാണ് ശ്രീലങ്കയിലേക്കു പോകുന്നതെന്ന ചോദ്യത്തിനു പ്രാര്‍ഥിക്കാനാണെന്നായിരുന്നു മകളുടെ മറുപടി. താന്‍ ഇതിനെ വിലക്കി. ഇത് കെണിയാണെന്നും മുന്നറിയിപ്പ് നല്‍കി. ഐഎസിലേക്കാണോ എന്നു ചോദിച്ചപ്പോള്‍ അങ്ങനെയൊന്നുമില്ല എന്നായിരുന്നു മറുപടി. ഭര്‍ത്താവായ യെഹിയയോടൊപ്പം മകള്‍ പാലക്കാടുണ്ടെന്നാണ് കരുതിയിരുന്നതെന്നും മാതാപിതാക്കള്‍ പറഞ്ഞു.
പാലക്കാട്ടുനിന്ന് കാണാതായ മെറിനെ ഒരുമിച്ചു പഠിച്ചയാളാണ് മതംമാറ്റിയതെന്ന് മറിയത്തിന്റെ അമ്മ മിനി. കൊച്ചിയിലെ കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ മകള്‍ മുംബൈയിലെ സ്വകാര്യ കമ്പനിയില്‍ തൊഴില്‍പരിശീലനത്തിന് എത്തിയതുമുതലാണ് മനസ് മാറിക്കണ്ടത്. പാലക്കാട്ടുനിന്ന് കാണാതായ യഹിയയുടെ ഭാര്യയാണ് മറിയം.
പാലക്കാട്ടുനിന്ന് യഹിയക്കൊപ്പമാണ് മറിയത്തെയും കാണാതായത്. ബക്സ്റ്റിനാണ് മതംമാറി യഹിയ ആയത്. യഹിയയാണ് പ്‌ളസ്ടു മുതല്‍ ഒരുമിച്ചു പഠിച്ച മെറിനെ മതം മാറ്റി മറിയമാക്കിയത്. കൊച്ചിയിലെ കോളജില്‍ ബിരുദം പൂര്‍ത്തിയാക്കി മുംബൈയിലെത്തിയതു മുതലാണ് മാതാപിതാക്കള്‍ മാറ്റം ശ്രദ്ധിച്ചുതുടങ്ങിയത്. മകളെ മടക്കി കൊച്ചിയില്‍ കൊണ്ടുവന്നു. ഇതിനിടെ കാസര്‍കോട്ട് ഒരു മുസ്്്ലിം വീട്ടിലേക്ക് പോകണമെന്ന് മകള്‍ ശാഠ്യം പിടിച്ചു. പലതും പേടിച്ച് മകളുടെ താല്‍പര്യത്തിന് വഴങ്ങുകയേ നിവൃത്തിയുണ്ടായുള്ളു. ഇതിനിടെ യഹിയയുമായുള്ള റജിസ്റ്റര്‍ വിവാഹം നടന്നുവെന്നും അറിഞ്ഞതായി അമ്മ മിനി പറഞ്ഞു.
പാലക്കാട്ടുനിന്ന് കാണാതായ ഈസയുടെ സഹോദരനാണ് യഹിയ എന്നു മാത്രം ഇവര്‍ക്കറിയാം. യഹിയയും മറിയവും ഇതിനിടെ ശ്രീലങ്കയിലേക്ക് പോയി.
ഇവര്‍ മടങ്ങിയെത്തിയെന്ന് അറിയാം. ഒടുവില്‍ മൂന്നാഴ്ച മുന്‍പ് വിളിച്ചതൊഴിച്ചാല്‍ മകളെ പറ്റി ഈ അച്ഛനും അമ്മയ്ക്കും ഒരു വിവരവുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























