'ജിഷ ഭവനം'ജിഷയുടെ കുടുംബത്തിന് സര്‍ക്കാര്‍ പണികഴിപ്പിച്ച വീട് മുഖ്യമന്ത്രി ജിഷയുടെ അമ്മക്ക് കൈമാറി

ആ സ്വപ്‌ന ഭവനം പൂര്‍ത്തിയായി..ജിഷ ഭവനം ജിഷയുടെ അമ്മക്കും സഹോദരിക്കും മുഖ്യമന്ത്രി കൈമാറി .ജിഷയുടെ അമ്മയും സഹോദരിയും ഇന്നു തന്നെ പുതിയ വീട്ടിലേക്കു താമസം മാറും. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിനു സര്‍ക്കാര്‍ പണികഴിപ്പിച്ച വീടാണ് ഇന്നു കൈമാറിയത്. 'ജിഷ ഭവനം' എന്നു പേരിട്ട പുതിയ വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷയുടെ അമ്മ രാജേശ്വരിക്കു നല്‍കി.
ജിഷയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്ന അടച്ചുറപ്പുള്ള വീട്. പക്ഷേ, അത് യാഥാര്‍ഥ്യമായത് കാണാന്‍ ജിഷ ഇല്ല. പതിനൊന്നര ലക്ഷത്തോളം രൂപ ചെലവഴിച്ച് കുറുപ്പംപടി ആലിപ്പാടം കനാല്‍ ബണ്ട് റോഡിലെ അഞ്ചുസെന്റ് സ്ഥലത്താണ് വീട് നിര്‍മിച്ചിരിക്കുന്നത്. എറണാകുളം ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ നിര്‍മിതികേന്ദ്രമാണ് വീടിന്റെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.രാജേശ്വരിയുടെ ആഗ്രഹപ്രകാരമാണ് വീടിന് ജിഷ ഭവനം എന്ന് പേരിട്ടത്.
പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേറ്റെടുത്ത മെയ് 25നു ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗ തീരുമാനത്തില്‍ 45 ദിവസത്തിനകം വീടുനിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നു ഉറപ്പ് നല്‍കിയിരുന്നു. എറണാകുളം കലക്ടര്‍ എം ജി രാജമാണിക്യത്തിന്റെയും ജിഷയുടെ അമ്മ രാജേശ്വരിയുടെയും സംയുക്ത അക്കൗണ്ടിലൂടെ സമാഹരിച്ച 38.43 ലക്ഷം രൂപയില്‍നിന്ന് പതിനൊന്നരലക്ഷം രൂപ ചെലവഴിച്ചാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ജിഷ അതിക്രൂരമായി കൊലചെയ്യപ്പെട്ട ഏപ്രില്‍ 28 മുതല്‍ പെരുമ്പാവൂര്‍ ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന രാജേശ്വരിക്ക് ദീര്‍ഘനാളത്തെ ആശുപത്രിവാസത്തിനും ഇതോടെ വിരാമമാവും.
മുടക്കുഴ പഞ്ചായത്തിലെ തൃക്കേപ്പാറയില്‍ പണിത വീടിന്റെ നിര്‍മ്മാണം കാക്കനാട് നിര്‍മ്മിതികേന്ദ്രയുടെ മേല്‍നോട്ടത്തിലാണ് നടന്നത്. അശാസ്ത്രീയമായി പകുതിയോളം പണിതുയര്‍ത്തിയ വീടും തറയും പൂര്‍ണമായും പൊളിച്ചുമാറ്റിയാണ് നിര്‍മ്മിതികേന്ദ്രയുടെ എന്‍ജിനിയര്‍ വീട് നിര്‍മ്മിച്ചത്.
ജിഷയുടെ മരണം വിവാദമായതോടെയാണ് പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടത്. മന്ത്രിസഭാ തീരുമാന പ്രകാരം പണി അതിവേഗം പൂര്‍ത്തിയാക്കുകയായിരുന്നു. അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നു ജിഷ കഴിഞ്ഞിരുന്നത്. ഇത് തന്നെയാണ് അമീറുള്‍ ഇസ്ലാമിന് ജിഷയെ കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കിയത്. ജിഷയുടേയും അമ്മയുടേയും സ്വപ്നമായിരുന്നു അടച്ചുറപ്പുള്ള വീട്. അതാണ് ജിഷയുടെ മരണത്തിന് ശേഷം യാഥാര്‍ത്ഥ്യമായത്.
രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും അടങ്ങുന്ന വീടിന് 650 ചതുരശ്രയടി വലിപ്പമുണ്ട്. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച അഞ്ച് സെന്റ് സ്ഥലത്താണ് പുതിയ വീട്. ചുറ്റുമതില്‍ നിര്‍മ്മിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. നിര്‍മ്മാണ സാമഗ്രികള്‍ ചിലര്‍ സൗജന്യമായി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
\
https://www.facebook.com/Malayalivartha

























