ജിഷ വധക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് കോടതിയില്‍

ജിഷ വധക്കേസിലെ പ്രതി അമിറുള്‍ ഇസ്‌ലാമിന് ജാമ്യമനുവദിക്കരുതെന്ന് പോലീസ് കോടതിയെ അറിയിച്ചു. പ്രതി ഒളിവില്‍ പോകാന്‍ സാധ്യതയുള്ളതിനാലാണ് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടതെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.
ഇയാള്‍ക്ക് അസം, പശ്ചിമബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പരിചയക്കാരുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. ജാമ്യം അനുവദിച്ചാല്‍ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി. അമിറുള്‍ ഇസ്‌ലാമിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.
https://www.facebook.com/Malayalivartha






















