മണിയുടെ മരണം അന്വേഷണം നിലച്ചു; സിബിഐ അന്വേഷണം പറഞ്ഞിട്ട് ദിവസങ്ങളായെങ്കിലും ഒന്നും സംഭവിച്ചില്ല; സിപിഎം ബന്ധവും സംശയത്തില്‍

കലാഭവന്‍ മണിയുടെ ദുരൂഹമരണത്തെ കുറിച്ച് നടക്കുന്ന അന്വേഷണം നിലച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ട് ദിവസങ്ങളായെങ്കിലും ഒന്നും സംഭവിച്ചില്ല. എസ്.പി. ആര്‍ നിശാന്തിനിക്ക് ചുമതല നല്‍കിയെങ്കിലും അവര്‍ അന്വേഷണം ഏറ്റെടുത്തിട്ടില്ല ഇതുവരെ അന്വേഷണം നടത്തിയ എസ്പി ആര്‍ നിശാന്തിനിക്ക് ചുമതല നല്‍കിയെങ്കിലും അവര്‍ അന്വേഷണം ഏറ്റെടുത്തിട്ടില്ല. ഇതുവരെ അന്വേഷണം നടത്തിയ എസ് പി വിആര്‍ ഉണ്ണിരാജയാകട്ടെ ജിഷ ഘാതകരെ അറസ്റ്റ് ചെയ്ത ശേഷമുള്ള ആലസ്യത്തിലാണ്.
കീടനാശിനി കഴിച്ചാണ് മണി മരിക്കാനിടയായതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നിട്ടും യാതൊരു നടപടിയുണ്ടായില്ല. മണി വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. കീടനാശിനിയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നിട്ടും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് മണിയുടെ സഹോദരന്‍ പറയുന്നു.
അതിനിടെ മണിയുടെ പാടിയില്‍ അവസാനമുണ്ടായിരുന്ന സുഹൃദ്‌സംഘത്തിലെ ചിലര്‍ക്ക് ശക്തമായ ഇടതുപക്ഷ ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മണിക്ക് വ്യാജമദ്യം നല്‍കിയ ഒരാള്‍ നേരത്തെ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. മണിയുടെ മരണം സിബിഐയ്ക്ക് വിട്ടാല്‍ താന്‍ കുരുങ്ങുമെന്ന് ഇയാള്‍ കരുതുന്നു.
രണ്ട് കാരണങ്ങളാണ് പോലീസ് സംശയിക്കുന്നത്. ഒന്ന് മണിയെ വധിക്കുക എന്ന ലക്ഷ്യത്തോടെ സുഹൃത്തുക്കള്‍ നടത്തിയ നീക്കം. രണ്ടാമത്തേത് മണിക്ക് വാറ്റ് ചാരായം ഇഷ്ടമായതിനാല്‍ അത് കൊണ്ടു വന്നു നല്‍കി. ഇതില്‍ പോലീസ് അസ്വാഭാവികത കാണുന്നില്ല. ഇതിനുമുമ്പും സുഹൃത്തുക്കള്‍ മണിക്ക് മദ്യം നല്‍കിയിട്ടുണ്ട്. അവര്‍ ഒരുമിച്ചിരുന്ന് മദ്യപിച്ചിട്ടുണ്ട്. മദ്യം നല്‍കിയവര്‍ക്ക് മണിക്ക് കരള്‍രോഗം ഉണ്ടെന്ന കാര്യം അറിയില്ലെന്നും പോലീസ് സംശയിക്കുന്നുണ്ട്. അതെന്തായാലും അന്വേഷണം വരുമ്പോള്‍ അവരും പ്രതികളായേക്കും.
https://www.facebook.com/Malayalivartha






















