ജി.സുധാകരന്‍ അശ്ലീല ആംഗ്യം കാട്ടിയെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി

കണ്ണൂരിനെ കുരുതിക്കളമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിനിടെ പി.ജയരാജനെക്കുറിച്ചുള്ള ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ ഭരണപക്ഷം രംഗത്തെത്തി. ഇത് രേഖയില്‍ നിന്ന് നീക്കം ചെയ്തതായി സ്പീക്കര്‍ അറിയിച്ചു. ചെന്നിത്തല പ്രസംഗിക്കുമ്പോള്‍ ജി.സുധാകരന്‍ അശ്ലീല ആംഗ്യം കാട്ടിയെന്നാരോപിച്ച് പ്രതിപക്ഷവും നടുത്തളത്തിലിറങ്ങി. വീഡിയോ പരിശോധിക്കാമെന്ന ഉറപ്പിലാണ് പ്രതിപക്ഷം ശാന്തരായത്. പയ്യന്നൂര്‍ സംഭവത്തില്‍ പൊലീസ് ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി അംഗം ഒ രാജഗോപാലും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
https://www.facebook.com/Malayalivartha






















