വായ്പാ തിരിച്ചടവ് മുടക്കി; എസ്എന്‍ഡിപി ശാഖയ്ക്ക് മുന്നില്‍ വീട്ടമ്മയുടെ സമരം

എസ്എന്‍ഡിപി ശാഖയ്ക്ക് വസ്തു വാങ്ങുന്നതിന് സ്വന്തം സ്ഥലം ജാമ്യമായി നല്‍കിയ വീട്ടമ്മ, ശാഖയ്ക്ക് മുന്നില്‍ സമരം തുടങ്ങി. എസ്എന്‍ഡിപി എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ജാമ്യവസ്തു ജപ്തി ചെയ്യാന്‍ ബാങ്ക് തീരുമാനിച്ചതിനെ തുടര്‍ന്നാണ് സമരം.
എസ്എന്‍ഡിപി എറണാകുളം പറവൂര്‍ യൂണിയന്റെ കീഴിലെ കൊടുവഴങ്ങ ശാഖയ്ക്കു മുന്നിലാണ് ഇതേ ശാഖയിലെ മുന്‍ മാനേജിങ് കമ്മിറ്റി അംഗമായിരുന്ന വീട്ടമ്മയുടെ സമരം. ആലങ്ങാട് കൊടുവഴങ്ങ ശ്രീജിത്ത് ഭവനില്‍ ഓമനയാണ് സമരമുഖത്തുള്ളത്.
ഓമനയുടെ 12 സെന്റ് സ്ഥലം ജാമ്യമായി നല്‍കിയാണ് ശാഖയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തിനായി ഭൂമിവാങ്ങാന്‍ വായ്പയെടുത്തത്. മൂന്നുവര്‍ഷം മുമ്പ് ഓമന കൂടി അംഗമായ ഭരണസമിതിയുടേതായിരുന്നു തീരുമാനം. എന്നാല്‍ ഭരണസമിതിയില്‍ നിന്ന് ഓമനയടക്കം ആറുപേര്‍ രാജിവച്ചതോടെ ഭരണം പറവൂര്‍ യൂണിയന്‍ ഏറ്റെടുത്തു. ഇതോടെ വായ്പാ തിരിച്ചടവ് മുടങ്ങി.
തിരിച്ചടവ് മുടങ്ങിയതോടെ ജാമ്യവസ്തു ജപ്തി ചെയ്യാന്‍ ബാങ്ക് കോടതിയെ സമീപിച്ചു. എന്നാല്‍ വായ്പാ തിരിച്ചടവിന്റെ കാര്യത്തില്‍ യൂണിയനും കൈവിട്ടതോടെയാണ് വീട്ടമ്മ സമരത്തിനിറങ്ങിയത്. എന്നാല്‍ പഴയഭരണസമിതി രേഖകള്‍ കൈമാറാത്തതിനാല്‍ വായ്പയടവ് മുടങ്ങിയെന്നാണ് പറവൂര്‍ യൂണിയന്റെ വാദം.
https://www.facebook.com/Malayalivartha






















